കർഷകനായ വഴിത്തല സ്വദേശി മഠത്തിപ്പറമ്പിൽ ജോസഫിന്റെ വീടാണിത്. വീട് ദൃശ്യത്തിന്‍റെ ആദ്യഭാഗത്തിന് ഷൂട്ടിംഗിന് നൽകുമ്പോൾ ചിത്രം ഇത്രയും വലിയ ഹിറ്റാകുമെന്ന് കരുതിയതല്ല.
ദൃശ്യം രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണം അടുത്തമാസം ആറാം തീയതി തുടങ്ങും. ഇതിനായി തൊടുപുഴ വഴിത്തലയിലെ ജോർജുകുട്ടിയുടെ വീട് മോടിപിടിപ്പിക്കുന്നതിന്‍റെ തിരക്കിലാണ് അണിയറക്കാർ. മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജ്കുട്ടിയുടെ വീടും ദൃശ്യം സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ ഭാഗ്യ ലൊക്കേഷനായി മാറിയിരുന്നു.
ഏഴ് വർഷത്തിന് ശേഷമാണ് ജോർജ് കുട്ടിയും കുടുംബവും വഴിത്തലയില വീട്ടിലേക്ക് താമസിക്കാൻ എത്തുന്നത്. കാലത്തിന്‍റെ മാറ്റങ്ങൾ വീടിനുമുണ്ട്. കൃഷിയെല്ലാം മെച്ചപ്പെട്ടു. സാമ്പത്തികമായി ഉയർന്നതോടെ ജോർജുകുട്ടി വീടൊന്ന് മോടി കൂട്ടി. ഷീറ്റിട്ടിരുന്ന കാർപ്പോർച്ച് വാർത്തു. കർഷകനായ ജോർജുകുട്ടിയുടെ പറമ്പ് മുഴുവൻ വാഴയും കപ്പയുമെല്ലാം വിളഞ്ഞ് കിടക്കുകയാണ്. ഷൂട്ടിംഗ് തുടങ്ങിയാൽ വിളവെടുപ്പ് ആരംഭിക്കാം.
കർഷകനായ വഴിത്തല സ്വദേശി മഠത്തിപ്പറമ്പിൽ ജോസഫിന്റെ വീടാണിത്. വീട് ദൃശ്യത്തിന്‍റെ ആദ്യഭാഗത്തിന് ഷൂട്ടിംഗിന് നൽകുമ്പോൾ ചിത്രം ഇത്രയും വലിയ ഹിറ്റാകുമെന്ന് കരുതിയതല്ല. ഭാഗ്യ ലൊക്കേഷനായതോടെ ദൃശ്യത്തിന്‍റെ തമിഴ് റീമേക്ക് പാപനാശവും ഇവിടെ തന്നെ ചിത്രീകരിച്ചു. കൊവിഡ് മുൻകരുതലുള്ളതിനാൽ ഷൂട്ടിംഗ് തുടങ്ങിയാൽ വീട്ടിലേക്ക് പുറത്ത് നിന്നുള്ള ആരെയും പ്രവേശിപ്പിക്കില്ലെന്ന് അണിയറക്കാർ ഇപ്പോഴേ വ്യക്തമാക്കിയിട്ടുണ്ട്.