'ഈ സന്തോഷം ഒരിക്കലും കുറയില്ല', സുഹൃത്തുക്കൾക്കൊപ്പം സിമി സാബു

By Web Team  |  First Published Nov 29, 2023, 2:36 PM IST

വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതിന് ശേഷമാണ് ജീവിതം കളറായതെന്ന് സിമി പറഞ്ഞിരുന്നു. 


കൊച്ചി: വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോകളിലൂടെയെത്തി മലയാളികളുടെ പ്രിയപെട്ടവരായി മാറിയ മത്സാർത്ഥികൾ ആയിരുന്നു മഞ്ജുവും സിമിയും. ഉറ്റ സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും ചേർന്ന് ആരംഭിച്ച യു ട്യൂബ് ചാനലാണ് ബ്ലാക്കീസ്. ചാനൽ തുടങ്ങി അധികം നാളായില്ലെങ്കിലും ഇരുവരും ചെയ്യുന്ന വ്ളോഗുകൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. തനിനാടൻ ശൈലിയിൽ വ്‌ളോഗുകൾ അവതരിപ്പിക്കുന്ന ഇരുവർക്കും നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ നൽകുന്നതും. അടുത്തിടെ മഞ്ജുവിന്റെ ഹൗസ് വാര്‍മിങ്ങിനും സിമി തിളങ്ങി നിന്നിരുന്നു.

ഇപ്പോഴിതാ, വെറുതെ അല്ല ഭാര്യയിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന വിജിയ്ക്കും സാമിനുമൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കുകയാണ് സിമിയും മഞ്ജുവും. മൂവരും കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് സംസാരിച്ച് പൊട്ടിച്ചിരക്കുന്ന ചിത്രമാണ് സിമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 'എത്ര വർഷം കഴിഞ്ഞാലും ഞങ്ങൾ കൂടുമ്പോഴുള്ള ആ സന്തോഷം ഒരിക്കലും കുറയില്ല'യെന്നാണ് സിമി ചിത്രത്തിനൊപ്പം കുറിക്കുന്നത്. നിരവധിപ്പേരാണ് ഇത് തങ്ങളുടെ പ്രയപ്പെട്ട ഷോ ആയിരുന്നെന്ന് കമൻറ് ചെയ്യുന്നത്. 

Latest Videos

വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതിന് ശേഷമാണ് ജീവിതം കളറായതെന്ന് സിമി പറഞ്ഞിരുന്നു. അതുവരെ ഭര്‍ത്താവ് ഇല്ലാതെ എന്തെങ്കിലും ചെയ്യാന്‍ ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്ക് കാറോടിച്ച് പോവുകയും മഞ്ജുവിന്റെ കൂടെ വ്‌ളോഗ് ചെയ്യാറുണ്ടെന്നും സിമി പറയുന്നു. ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിനെ പറ്റി പറയവേ അതിന്റെ പേര് വന്നതിനുള്ള കാരണവും സിമി വ്യക്തമാക്കി. 

ബ്ലാക്കീസ് എന്ന് ഉദ്ദേശിച്ചത് കറുമ്പികള്‍ എന്നാണ്. പക്ഷേ മഞ്ജു ഇപ്പോള്‍ വെളുത്തു. അതെങ്ങനെയാണെന്ന് മാത്രം എനിക്ക് മനസിലായിട്ടില്ലെന്ന് തമാശരൂപേണ സിമി പറയുന്നു. കറുത്ത നിറത്തിന്റെ പേരില്‍ എനിക്കും മഞ്ജുവിനും ചെറുപ്പം മുതല്‍ ഒരുപാട് ബോഡി ഷെയിമിങ്ങുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടെന്നും നേരത്തെ ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Simi Sabu (@simi_blackies)

'ലവ് യു സോണി മോനെ': അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി ആലീസ് ക്രിസ്റ്റി

'കലോത്സവത്തില്‍ നവ്യ നായര്‍ ഒന്നാം സ്ഥാനം ഞാന്‍ പതിനാല്: ഇത് കള്ളക്കളിയാണെന്ന് നവ്യയോട് തന്നെ പറഞ്ഞു'

click me!