വമ്പൻ ബിസിനസ്, റിലീസിനു മുന്നേ കോടികള്‍ നേടി മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം

By Web Team  |  First Published Oct 9, 2023, 9:45 AM IST

മഹേഷ് ബാബു നായകനായി വേഷമിടുന്ന ചിത്രമാണ് ഗുണ്ടുര്‍ കാരം.


തെന്നിന്ത്യയില്‍ ആരാധകരുടെ എണ്ണത്തില്‍ മുൻനിരയിലുള്ള താരമാണ് മഹേഷ് ബാബു. മഹേഷ് ബാബു നായകനാകുന്ന ഒരോ സിനിമയും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുമുണ്ട്. മഹേഷ് ബാബുവിന്റേതായി ഗുണ്ടുര്‍ കാരം സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. തിയറ്റര്‍ റൈറ്റ്സില്‍ മഹേഷ് ബാബു ചിത്രത്തിന് വമ്പൻ തുകയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

തിയറ്റര്‍ റൈറ്റ്‍സിന് ലഭിച്ചിരിക്കുന്നത് 120 കോടി രൂപയാണ് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഒടിടി റൈറ്റ്‍സിന് മാത്രമായി 50 കോടി രൂപയും ലഭിച്ചു. ജനുവരി 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ശ്രീലീല നായികയായും എത്തുന്ന പുതിയ ചിത്രത്തില്‍ മീനാക്ഷി ചൗധരി, രമ്യ കൃഷ്‍ണൻ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

Latest Videos

മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായി. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അതിനാല്‍ നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

മഹേഷ് ബാബുവിന്റെ പുതുയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസാണ്. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമനാണ്.

Read More: ജയിലറിനേക്കാള്‍ മികച്ചതാകണം ലിയോയെന്ന് നിര്‍മാതാവ്, താൻ കണ്ടത് ഹെലികോപ്റ്ററാണെന്ന് ലോകേഷ് കനകരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!