അബ്ബാസ് എ റഹ്‍മത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ചെന്നൈ: ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ശ്രദ്ധ നേടിയ ചിത്ര ഫൈറ്റ് ക്ലബിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഉറിയടി ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ ആണ് ചിത്രത്തിലെ നായകന്‍. സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രമാണ് ഫൈറ്റ് ക്ലബ്.
അബ്ബാസ് എ റഹ്‍മത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ടീസര്‍ വളരെ ചടുലമാണ്. കടുത്ത സംഘടനമാണ് ചിത്രത്തിന്‍റെ ടീസറില്‍ ഉള്ളത്.
തമിഴ് സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ് സിനിമയില്‍ സംവിധാനത്തിന് പുറമെ മറ്റൊരു മേഖലയിലേക്കുകൂടി താന്‍ പ്രവേശിക്കുകയാണ് ഫൈറ്റ് ക്ലബിലൂടെ. ജി സ്ക്വാഡ് എന്ന ബാനറില്‍ കീഴിലുള്ള സിനിമാണ് ഫൈറ്റ് ക്ലബ്.
ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ, എഡിറ്റിംഗ് കൃപകരൺ, കഥ ശശി, തിരക്കഥ വിജയ്‌കുമാർ, ശശി, അബ്ബാസ് എ റഹ്‍മത്ത്, കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബൂബക്കർ, സൗണ്ട് ഡിസൈനിംഗ്/എഡിറ്റിംഗ് രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് കണ്ണൻ ഗണപത്, കൊറിയോഗ്രാഫി സാൻഡി, എക്സികൂട്ടീവ് പ്രൊഡ്യൂസർ ആർ ബാലകുമാർ
ക്രിയേറ്റിവ് പ്രൊഡ്യൂസർ വിജയ് കുമാർ. 2023 ഡിസംബറിൽ ചിത്രം തിയറ്ററുകളിലേക്കെത്തും. പി ആർ ഒ പ്രതീഷ് ശേഖർ. തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ പ്രേക്ഷകരിലെത്തിക്കാനും ലക്ഷ്യമാക്കി ലോകേഷ് ആരംഭിച്ചിരിക്കുന്ന ബാനര്‍ ആണ് ജി സ്ക്വാഡ്.
യൂട്യൂബിൽ കത്തി പടര്‍ന്ന് 'സലാര്‍': കെജിഎഫ് റെക്കോഡ് ഇപ്പോള്‍ തന്നെ പൊളിച്ചു.!
കാതലിന്‍റെ ബജറ്റ് ഇത്രയും; നേടിയ കളക്ഷന്‍ കേട്ട് ഞെട്ടി മലയാള സിനിമ.!