'പാകിസ്ഥാനിലെ ബാഹുബലി' ഇന്ത്യയിലെ റിലീസ് നടക്കില്ല; പടം പെട്ടിയിലാകാന്‍ കാരണം ഇത് !

By Web Team  |  First Published Sep 30, 2024, 10:38 AM IST

പാകിസ്ഥാൻ അഭിനേതാക്കളായ ഫവാദ് ഖാനും മഹിറ ഖാനും ഒന്നിച്ച ദി ലെജൻഡ് ഓഫ് മൗലാ ജാട്ടിന്‍റെ ഇന്ത്യയിലെ റിലീസ് റദ്ദാക്കി.


ദില്ലി: പാകിസ്ഥാൻ അഭിനേതാക്കളായ ഫവാദ് ഖാനും മഹിറ ഖാനും ഒന്നിച്ച ദി ലെജൻഡ് ഓഫ് മൗലാ ജാട്ടിന്‍റെ ഇന്ത്യയിലെ റിലീസ് റദ്ദാക്കി. ചിത്രം ഒക്ടോബർ 2 ന് രാജ്യത്ത് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്  ഒരു ദശാബ്ദത്തിന് ശേഷം ഇന്ത്യയിലെ ആദ്യത്തെ പാകിസ്ഥാൻ റിലീസായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് റദ്ദാക്കിയെന്നാണ് പറയുന്നത്. 2019 മുതൽ ഇന്ത്യൻ സിനിമകൾ പാകിസ്ഥാനിൽ നിരോധിച്ചിരിക്കുകയാണ്. 

Latest Videos

മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പാക് ചിത്രത്തിന്‍റെ റിലീസിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഈ മാസം ആദ്യം എംഎൻഎസ് സിനിമാ വിംഗ് പ്രസിഡന്‍റ് അമേയ ഖോപ്‌കർ എഎൻഐയോട് ഞങ്ങൾ ഒരു പാകിസ്ഥാൻ സിനിമയെയോ അഭിനേതാക്കളെയോ ഇന്ത്യയിൽ അനുവദിക്കില്ലെന്നും രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നും പറഞ്ഞിരുന്നു. 

പാകിസ്ഥാനിലെ ബാഹുബലിയെന്ന് പറയുന്ന ചിത്രമാണ് 2022ൽ പുറത്തിറങ്ങിയ പാകിസ്ഥാൻ അഭിനേതാക്കളായ ഫവാദ് ഖാനും മഹിറ ഖാനും അഭിനയിച്ച ദ ലെജൻഡ് ഓഫ് മൗല ജാട്ട്. പാകിസ്ഥാൻ ക്ലാസിക് ചിത്രമായ മൗലാ ജാട്ടിന്‍റെ റീമേക്കായി 2022ല്‍ പാകിസ്ഥാമനില്‍ ഇറങ്ങിയ ചിത്രമാണ് ഇത്. പാക് ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ പാക് ചിത്രവും ഇതാണ്. ക്രൂരനായ അധോലകോ നായകന്‍ നൂറി നാട്ടില്‍ നിന്നും ഒരു നാടിനെ രക്ഷിക്കുന്ന വീരനായകനായ മൗല ജട്ടായാണ് ചിത്രത്തില്‍ ഫവാദ് ഖാൻ എത്തുന്നത്. പാക് നാടോടിക്കഥയില്‍ നിന്നും എടുത്ത ചിത്രം ബിലാൽ ലഷാരിയാണ് സംവിധാനം ചെയ്യുന്നത്. 

പാക് ബോക്സോഫീസിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ഇത്. കഴിഞ്ഞ വാരം പാക് താരങ്ങളായ  ഫവാദ് ഖാനും മഹിറ ഖാനും തങ്ങളുടെ ഇന്‍സ്റ്റയിലൂടെയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ റിലീസ് പ്രഖ്യാപിച്ചത്. എന്തായാലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്നും. വിതരണക്കാരുടെ നിസഹരണവുമാണ് റിലീസ് റദ്ദാക്കാന്‍ കാരണം എന്നാണ് വിവരം. 

'തികച്ചും അത്ഭുതം തന്നെ' : ബ്രിട്ടന്‍ ഒസ്കാറിന് ഔദ്യോഗികമായി അയക്കുന്നത് ഒരു ഹിന്ദി ചിത്രം

32 കോടി രൂപ ബംഗ്ലാവ് വിറ്റ കങ്കണ 3.81 കോടി രൂപയ്ക്ക് പുതിയ അതിഥിയെ വീട്ടിലെത്തിച്ചു; ആരതി ഉഴിഞ്ഞ് വരവേല്‍പ്പ്

click me!