വിജയ് ആരാധകര്‍ക്ക് ആനന്ദിക്കാന്‍ എന്ത് വേണം: 'ദ ഗോട്ട്' പ്രതീക്ഷയ്ക്കും അപ്പുറം, സെക്കന്‍റ് ലുക്ക് പുറത്ത്

By Web TeamFirst Published Jan 2, 2024, 8:41 AM IST
Highlights

നേരത്തെ ഇറങ്ങിയ ഫസ്റ്റ്ലുക്കിലൂടെ വിജയ് ചിത്രത്തില്‍ രണ്ട് വേഷത്തിലാണ് എത്തുന്നത് എന്ന് വ്യക്തമായിരുന്നു. അതിന്‍റെ കുറച്ചുകൂടി ഡീറ്റെയില്‍ഡ് പോസ്റ്ററാണ് ഇപ്പോള്‍ ഇറങ്ങിയത്. 

ചെന്നൈ: തന്‍റെ അടുത്ത ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈംമിന്‍റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ ഉപയോഗിച്ച് പുതുവത്സര രാവില്‍ ദളപതി വിജയ് ഫാന്‍സിനെ ആനന്ദിപ്പിച്ചെങ്കില്‍. ജനുവരി ഒന്നിന് സെക്കന്‍റ് ലുക്കും പുറത്ത് വിട്ട് ഈ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് വിജയ്. വിജയിയുടെ 68-ാമത്തെ ചിത്രമാണ് 'ദ ഗോട്ട്'. പുതിയ പോസ്റ്റർ ആരാധകർക്കിടയിൽ വൻ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നേരത്തെ ഇറങ്ങിയ ഫസ്റ്റ്ലുക്കിലൂടെ വിജയ് ചിത്രത്തില്‍ രണ്ട് വേഷത്തിലാണ് എത്തുന്നത് എന്ന് വ്യക്തമായിരുന്നു. അതിന്‍റെ കുറച്ചുകൂടി ഡീറ്റെയില്‍ഡ് പോസ്റ്ററാണ് ഇപ്പോള്‍ ഇറങ്ങിയത്. ഒരു ബൈക്കില്‍ പാഞ്ഞ് പോകുമ്പോള്‍ തന്നെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്ന പ്രായമായ വിജയിയെയും, ചെറുപ്പക്കാരനായ വിജയിയെയും പോസ്റ്ററില്‍ കാണാം. ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ 
ടൈം ട്രാവലര്‍ ആയിരിക്കും എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. 

Latest Videos

'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈംമില്‍' വിജയ് പത്തൊന്‍പതുകാരനായി എത്തുന്നു എന്നത് നേരത്തെ വന്ന വാര്‍ത്തയാണ്. എന്തായാലും വമ്പൻ മേക്കോവറിലായിരിക്കും വിജയ് പുതിയ ചിത്രത്തില്‍ എത്തുക എന്ന് ഉറപ്പായിട്ടുണ്ട്. വിജയ്‍യെ പത്തൊമ്പതുകാരനാകാൻ എകദേശം ആറ് കോടിയോളം ചെലവഴിക്കാനാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ചില സിനിമാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. 

ഡിജിറ്റല്‍ ഡി- ഏജിംഗ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വമ്പൻ തുക ചെലവഴിച്ച് ചിത്രത്തില്‍ വിജയ്‍ക്ക് പ്രോസ്‍തെറ്റിക് മേക്കപ്പ് ചെയ്‍താകും പത്തൊമ്പതുകാരനായി മാറ്റുക എന്നുമാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്തായാലും വിജയ് ചെറുപ്പക്കാരനായി എത്തുന്നു എന്ന് ഇപ്പോള്‍ ഫസ്റ്റ് സെക്കന്‍റ് ലുക്കിലൂടെ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijay (@actorvijay)

ദളപതി 68ല്‍ ഒരു പ്രധാന കഥാപാത്രമായി വിജയ്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയ നടൻ ജയറാമും വേഷമിടുന്നുണ്ട് എന്നും  നായികയായി മീനാക്ഷി ചൗധരിയാണ് എത്തുക എന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രത്തില്‍ ആദ്യമായിട്ടാണ് ദളപതി വിജയ് നായകനാകുന്നത്.

അതേ സമയം  'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈംമില്‍' വിജയ് വാങ്ങിക്കുന്നത് റെക്കോർഡ് പ്രതിഫലം ആണെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. 200 കോടിയാണ് വിജയിയുടെ പ്രതിഫലം. റിപ്പോർട്ട് പ്രകാരം ആണെങ്കിൽ നിലവിൽ വൻ പ്രതിഫലം വാങ്ങിക്കുന്ന തമിഴ് താരമാകും വിജയ്.

മുംബൈയിലെ ബംഗ്ലാവ് മുതലാളി ജോൺ എബ്രഹാം; വില കേട്ട് ഞെട്ടരുത്.!

ഭാസ്കര പട്ടേലരെപ്പോലെ ക്രൂരനോ 'ഭ്രമയുഗത്തിലെ' കാരണവര്‍; പുതുവത്സര ദിനത്തില്‍ സോഷ്യല്‍ മീഡിയ കിടുക്കി മമ്മൂട്ടി

click me!