ദ ഗോട്ട് കേരളത്തിലും ഞെട്ടിക്കുന്നു, ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പ്, നേടിയ കളക്ഷന്റെ കണക്കുകള്‍

By Web Team  |  First Published Sep 4, 2024, 11:39 AM IST

ദ ഗോട്ട് കേരള അഡ്വാൻസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.


കേരളത്തിലും നിരവധി ആരാധകരുള്ള തമിഴ് താരമാണ് വിജയ്. വിജയ് നായകനായി എത്തുന്ന ഓരോ ചിത്രവും കേരളത്തില്‍ വൻ ഹിറ്റായി മാറാറുണ്ട്. വിജയ്‍യുടേതായി ഇനി എത്താനിരിക്കുന്ന ചിത്രം ദ ഗോട്ടും കേരളത്തില്‍ സ്വീകരിക്കപ്പെടുമെന്നാണ് സൂചനകള്‍. നിലവില്‍ കേരളത്തില്‍ അഡ്വാൻസായി 2.64 കോടി രൂപ ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ദ ഗോട്ട് ആഗോളതലത്തില്‍ 50 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ദ ഗോട്ടിന്റെ അഡ്വാൻസ് കളക്ഷൻ ചിത്രത്തിന് ലഭിക്കാനിടയുള്ള സ്വീകാര്യതയാണ് തെളിയിക്കുന്നതെന്നാണ് വിലയിരുത്തല്‍. എന്തായാലും വമ്പൻ ഹിറ്റായി വിജയ് ചിത്രം മാറുമെന്നാണ് പ്രതീക്ഷകള്‍. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Latest Videos

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നത്. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.

ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ലിയോയാണെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: 'കപ്പ്'- ബേസിലിനൊപ്പം മാത്യു തോമസും, ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!