വിജയ് ദേവരകൊണ്ടയുടെ നായികയായി മൃണാള്‍ താക്കൂര്‍; 'ഫാമിലി സ്റ്റാര്‍' തിയറ്ററുകളിലേക്ക്

By Web Team  |  First Published Mar 27, 2024, 12:40 PM IST

സം​ഗീതസംവിധാനം ​ഗോപി സുന്ദര്‍


​ഗീതാ ​ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പരശുറാമിന്‍റെ സംവിധാനത്തില്‍ വിജയ് ദേവരകൊണ്ട നായകനാവുന്ന ദ ഫാമിലി സ്റ്റാർ എന്ന ചിത്രം ഏപ്രിൽ 5 ന് തിയറ്ററുകളിലെത്തും. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.

ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സം​ഗീതസംവിധായകനായി ​ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ​ഗീതാ ​ഗോവിന്ദത്തിനായി ​ഗോപി സുന്ദർ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ​ഗാനം കേരളത്തിലുൾപ്പെടെ തരം​ഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

Latest Videos

2022 ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ യു മോഹനനാണ് ഛായാ​ഗ്രഹണം. വാർത്താ പ്രചാരണം പി ശിവപ്രസാദ്.

ALSO READ : ഗാന ചിത്രീകരണത്തിലെ ഷങ്കര്‍ മാജിക് വീണ്ടും; 'ഗെയിം ചേഞ്ചറി'ലെ ആദ്യഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!