ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് ദുരന്തമായി, കളക്ഷനില്‍ നിരാശപ്പെടുത്തി നടി കരീന കപൂര്‍

By Web Team  |  First Published Sep 26, 2024, 5:20 PM IST

കരീന കപൂര്‍ നായികയായി വന്ന ചിത്രം നേടിയത്.


കരീന കപൂര്‍ നായികയായി വന്നതാണ് ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് സിനിമ തിയറ്ററുകളില്‍ പരാജയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന് പ്രതീക്ഷ കുതിപ്പ് കളക്ഷനില്‍ ഉണ്ടാക്കനാകുന്നില്ല. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിന് 14.71 കോടി മാത്രമാണ് നേടാനായത് എന്നാണ് റിപ്പോര്‍ട്ട്.

സംവിധാനം ഹൻസാല്‍ മേഹ്‍ത നിര്‍വഹിച്ചപ്പോള്‍ ഷോകള്‍ കേവലം 1300 മാത്രമായിരുന്നു റിലീസിനുണ്ടായതെന്ന് സിനിമയെ കാര്യമായി ബാധിച്ചു. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് 1.15 കോടി രൂപയാണ് റിലീസിന് ആകെ നേടിയത്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ് നിര്‍വഹിച്ചത്. ട്വിസ്റ്റായി കൊലപാതക രഹസ്യങ്ങളുള്ള ചിത്രമാണ് ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ്.  ദ  ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിന് തുടക്കത്തില്‍ തിയറ്ററില്‍ മികച്ച അഭിപ്രായം നേടാനായി എന്നായിരുന്നു സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

Latest Videos

കരീന കപൂര്‍ നായികയായി അടുത്തിടെ വന്ന ക്രൂ ഹിറ്റായിരുന്നു കൃതി സനോണും തബുവും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം രാജേഷ് കൃഷ്‍ണനാണ്. ആഗോളതലത്തില്‍ ക്രൂ ആകെ 150 കോടി രൂപയിലധികം നേടിയിരുന്നു.

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിക്കടുത്ത് ക്രൂ നേടി എന്നായിരുന്നു റിപ്പോര്‍ട്ട്. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ക്രൂ ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

Read More: മെയ്യഴകൻ ഭരിക്കും, കാര്‍ത്തി തകര്‍ത്തു, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!