റോബർട്ട് പാറ്റിൻസണ്‍ നായകനായ ബാറ്റ്മാന്‍റെ രണ്ടാം ഭാഗം 2027 ലേക്ക് നീട്ടിവെച്ചു. തിരക്കഥ പൂർത്തിയാകാത്തതും നിർമ്മാണം വൈകുന്നതുമാണ് കാരണം. ആരാധകർ നിരാശ പ്രകടിപ്പിച്ചു.
ഹോളിവുഡ്: റോബർട്ട് പാറ്റിൻസണ്‍ ബാറ്റ്മാനായി എത്തിയ ചലച്ചിത്രം 2022ലാണ് ഇറങ്ങിയത്. ഏറെ ആരാധകരെ ഈ ചിത്രം സൃഷ്ടിച്ചിരുന്നു. അടുത്തിടെ ഈ സിനിമയില്‍ നിന്നും സ്പിന്‍ ഓഫായി ഇറക്കിയ പെന്‍ഗ്വിന്‍ എന്ന സീരിസും വന്‍ വിജയമായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയല്ല ഇപ്പോള്‍ വരുന്നത്.
ബാറ്റ്മാനെ വീണ്ടും ബിഗ് സ്ക്രീനില്‍ കാണാൻ കൂടുതൽ കാത്തിരിക്കേണ്ടിവരും എന്നാണ് വിവരം. ആദ്യ സിനിമ പുറത്തിറങ്ങി ഏകദേശം മൂന്ന് വർഷത്തിന് ശേഷം ഒരു ഡെഡ്‌ലൈൻ റിപ്പോർട്ട് ദി ബാറ്റ്മാൻ രണ്ടാം ഭാഗം വൈകുമെന്നും. ഈ ചിത്രം 2027 ഒക്ടോബർ 1-നായിരിക്കും ഇറങ്ങുക എന്നുമാണ് റിപ്പോര്‍ട്ട്.
സ്‌പിന്നോഫ്, ദി പെൻഗ്വിൻ വന്‍ വിജയമായ ശേഷം അടുത്ത ഭാഗത്തിനായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് വലിയ നിരാശയാണ് ഈ വാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകനും എഴുത്തുകാരനുമായ മാറ്റ് റീവ്സ് ഇപ്പോഴും തിരക്കഥയുടെ അവസാന ഘട്ടത്തിലാണെന്നും. ചിത്രം 2025 ഏപ്രില്‍ മെയ് മാസത്തില്‍ മാത്രമേ നിർമ്മാണത്തിലേക്ക് പോകുവെന്നുമാണ് വിവരം.
അതേ സമയം ബാറ്റ്മാന്‍ രണ്ടാം ഭാഗം 2025 ഒക്ടോബറില്‍ എത്തും എന്നാണ് നേരത്തെ വര്‍ണര്‍ ബ്രദേഴ്സ് അറിയിച്ചിരുന്നത്. ഈ ചിത്രത്തിന്‍റെ ഒഴിവിലേക്ക് അലജാൻഡ്രോ ജി. ഇനാരിറ്റുവിന്‍റെ സംവിധാനത്തില്‍ ടോം ക്രൂസ് അഭിനയിക്കുന്ന പേരിടാത്ത ചിത്രം എത്തുമെന്നാണ് വിവരം.
അതേ സമയം ബാറ്റ്മാന്‍ 2 വൈകുന്നത് സ്ക്രിപ്റ്റില്‍ അന്തിമ തീരുമാനം എത്താത്തിനാലാണ് എന്നാണ് വിവരം. അതേ സമയം ഡിസി ആരാധകര്‍ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ നിലപാടുകളെയും ചോദ്യം ചെയ്യുന്നുണ്ട്. ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി അഞ്ച് കൊല്ലം കാത്തിരിക്കേണ്ടി വരുന്നത് കഷ്ടമാണ് എന്നാണ് പലരും പ്രതികരിച്ചത്.
ക്രിസ്റ്റഫർ നോളന്‍റെ അടുത്ത ചിത്രം ലോകം രസിച്ച 'ഇതിഹാസം' അടിസ്ഥാനമാക്കി; വന്‍ പ്രഖ്യാപനം
പുതിയ സൂപ്പർമാന്‍ ഇതാ എത്തി; ക്ലാസിക് പരിപാടികള്‍ പിടിച്ച്, കളര്‍ ഫുള്ളായി പ്രിയ സൂപ്പര്‍ ഹീറോ !