ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ജിസ് ജോയ് ചിത്രം തലവൻ ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബർ 10 ന് അർദ്ധരാത്രി മുതൽ സോണി ലിവിൽ ചിത്രം ലഭ്യമാകും.
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ആസിഫ് അലി ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു തലവന്‍. ആസിഫ് അലിക്കൊപ്പം ബിജു മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജിസ് ജോയ് ആയിരുന്നു. മെയ് 24 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.
ഇപ്പോഴിതാ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്നു റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്ന റിലീസ് തീയതിയേക്കാള്‍ മുന്‍പേ ചിത്രം എത്തുമെന്ന് കഴിഞ്ഞമാസം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് അറിയിച്ചിരുന്നു.
സെപ്റ്റംബര്‍ 10 ന് അര്‍ദ്ധ രാത്രി മുതല്‍ ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ടിരിക്കുന്നു. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച തലവന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്. ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിംഗ് സൂരജ് ഇ എസ്
കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.
'ഗോട്ട്' ഒടിടിയില്‍ എത്തുമ്പോള്‍ വന്‍ സര്‍പ്രൈസുണ്ട്: എവിടെ എന്ന് കാണാം വിജയ് ചിത്രം
ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞിന്‍റെ ഭാവി പ്രവചനം തകൃതി: സൂര്യരാശി പറയുന്നതെന്ത്?