നായകനായി അരങ്ങേറാൻ വിജയ്‍യുടെ മകൻ, താര പുത്രി നായികയാകും

By Web Team  |  First Published Jul 15, 2023, 12:09 PM IST

പ്രമുഖ നടിയുടെ മകളായിരിക്കും വിജയ്‍യുടെ മകന്റെ നായികയാകുക.


ദളപതി വിജയ്‍യുടെ മകൻ സഞ്ജയ് സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. നടി ദേവയാനിയുടെ മകള്‍ ഇനിയയായിരിക്കും ചിത്രത്തില്‍ നായികയാകുക എന്നും റിപ്പോര്‍ട്ടുണ്ട്. രാജകുമാരനായിരിക്കും ജേസണ്‍ ചിത്രത്തിന്റെ സംവിധാനം. അജിത്തന്റെ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരിക്കും ജേസണ്‍ സഞ്‍ജയ് നായകനാകുക എന്നും റിപ്പോര്‍ട്ടുണ്ട്.

ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാര്‍ 1999ല്‍ സംവിധാനം ചെയ്‍തതാണ് നീ വരുവായ്. അജിത്ത് നായകനായ ചിത്രം ഹിറ്റായിരുന്നു. അജിത്തിന്റെ  ആ ചിത്രത്തിന്റെ രണ്ടാം ഭാഗം മകള്‍ ഇനിയയെ നായികയാക്കിയും വിജയ്‍യുടെ മകൻ സഞ്‍ജയ്‍യെ നായകനാക്കിയും ഒരുക്കാനാണ് രാജകുമാരൻ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇനിയ ബിരുദ വിദ്യാര്‍ഥിയാണ് ഇപ്പോള്‍.

Latest Videos

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ലിയോ സിനിമയാണ് വിജയ്‍യുടേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തില്‍ ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.

Read More: 'ആറ് മാസത്തില്‍, 125 ദിവസത്തെ സിനിമാ ചിത്രീകരണം', 'ലിയോ'യില്‍ അഭിമാനമെന്നും ലോകേഷ് കനകരാജ്

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്

click me!