രാഷ്ട്രീയത്തിലിറങ്ങിയ വിജയിക്ക് 'കേരളത്തിന് വേണ്ടിയും പ്ലാനുണ്ട്': കാരണം ഇതാണ്.!

By Web TeamFirst Published Feb 8, 2024, 7:58 AM IST
Highlights

പാര്‍ട്ടിയുടെ പുതിയ ഭാരവാഹികള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചെന്നൈ: തമിഴകത്തെ അടുത്തകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ ഒന്നാണ് ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം. ഫെബ്രുവരി 2നാണ് തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം വിജയ് പ്രഖ്യാപിച്ചത്. അതിന് ശേഷം അതിന്‍റെ അലയൊലികളാണ് തമിഴ്നാട് മാധ്യമങ്ങളില്‍. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചും ഏറെ പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്.

അതിനിടെ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയ വിജയ് രസികര്‍ മണ്‍ട്രം കഴിഞ്ഞ ദിവസം ചെന്നൈയില്‍ അതിന്‍റെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു എന്നാണ് വിവരം. വിജയ് ഫാന്‍സ് നേതാവ് ബിസി ആനന്ദാണ് യോഗത്തില്‍ അദ്ധ്യക്ഷനായത്. വിജയ് നേരിട്ട് യോഗത്തില്‍ പങ്കെടുത്തില്ല. ചെന്നൈയില്‍ ഇല്ലത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് വിജയ് യോഗത്തെ അഭിസംബോധന ചെയ്തത്.

Latest Videos

പാര്‍ട്ടിയുടെ പുതിയ ഭാരവാഹികള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട് കഴിഞ്ഞാല്‍ വിജയിക്ക് ഏറെ ഫാന്‍സുള്ള കേരളത്തെയും വിജയ് തന്‍റെ രാഷ്ട്രീയ യാത്രയില്‍ പരിഗണിക്കുന്നു എന്ന സൂചനയാണ് ഇതെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ കേന്ദ്രങ്ങളുണ്ട്.

അഞ്ച് മിനുട്ടോളമാണ് യോഗത്തെ വിജയ് അഭിസംബോധന ചെയ്തത്. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ തന്‍റെ സങ്കടം അദ്ദേഹം രേഖപ്പെടുത്തി. ജനങ്ങളെ കാണുമ്പോള്‍ എന്നും ചിരിച്ച മുഖത്തോടെ അവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും കേള്‍ക്കണം. ഒരിക്കലും വിമര്‍ശനത്തില്‍ തളരരുതെന്ന് തന്‍റെ പാര്‍ട്ടി ഭാരവാഹികളോട് വിജയ് പറഞ്ഞു.

2024 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രവര്‍ത്തനം നമ്മുക്ക് ആരംഭിക്കണം. നാട്ടിലെ 80 വയസ് കഴിഞ്ഞവര്‍ക്ക് പോലും നമ്മുടെ പാര്‍ട്ടിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്ന രീതിയിലായിരിക്കണം അത് ചെയ്യേണ്ടത് എന്നും വിജയി യോഗത്തില്‍ പറഞ്ഞു. 

'സിനിമയില്‍ രക്ഷിച്ചപോലെ നാട് രക്ഷിക്കാം എന്ന് കരുതരുത്' അരവിന്ദ് സ്വാമിയുടെ വാക്കുകള്‍ വിജയിക്കുള്ള ഉപദേശമോ?

വിജയിയുടെ രാഷ്ട്രീയ പ്രവേശനം: രജനികാന്തിന് പറയാനുള്ളത് വെറും 'രണ്ട് വാക്ക്'.!

tags
click me!