വിജയുടെ ലിയോയ്ക്ക് ടിക്കറ്റ് എടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കായി ഗംഭീര അപ്ഡേറ്റ്.!

By Web Team  |  First Published Oct 4, 2023, 9:53 AM IST

ഇപ്പോള്‍ ഇതാ ചിത്രത്തിന്‍റെ ഇന്ത്യയിലെ പ്രീബുക്കിംഗ് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ആരാധകര്‍ നേരത്തെ തന്നെ ടിക്കറ്റ് എടുക്കാന്‍ ഏറ്റവും സാധ്യതയുള്ള ചിത്രമായി ലിയോ മാറിയിട്ടുണ്ട്. 


ചെന്നൈ: വിജയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായിരിക്കും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. പുറത്തിറങ്ങിയ രണ്ട് ട്രാക്കുകളും ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. ചിത്രത്തിന്‍റെ വിദേശത്തെ പ്രീബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. യുകെയിലും യുഎസ്എയിലും വലിയ പ്രതികരണമാണ് ചിത്രത്തിന്‍റെ പ്രീബുക്കിംഗിന് ലഭിക്കുന്നത്.

ഇപ്പോള്‍ ഇതാ ചിത്രത്തിന്‍റെ ഇന്ത്യയിലെ പ്രീബുക്കിംഗ് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ആരാധകര്‍ നേരത്തെ തന്നെ ടിക്കറ്റ് എടുക്കാന്‍ ഏറ്റവും സാധ്യതയുള്ള ചിത്രമായി ലിയോ മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ പ്രീബുക്കിംഗ് വന്‍ ഹിറ്റാകും. ഒക്ടോബര്‍ 19ന് റിലീസാകുന്ന ചിത്രത്തിന്‍റെ പ്രീബുക്കിംഗ് ഒക്ടോബര്‍ 14ന് ആരംഭിക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 

Latest Videos

അതിനിടെ വമ്പൻ സർപ്രൈസ് അപ്ഡേറ്റ് കൂടി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സംബന്ധിച്ചുള്ളതാണ് ഇപ്പോൾ പുറത്തുവരുന്ന സർപ്രൈസ്. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ലിയോ'യുടെ ട്രെയിലർ ഒക്ടോബർ 5 ന് പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. 

ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി ഒ പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

അമിതാഭിനും ഫ്ലിപ്പ്കാര്‍ട്ടിനും കുരുക്ക്; പരസ്യം വിവാദത്തില്‍ പിന്നാലെ നിയമ നടപടി

'ഞാൻ വീട്ടിൽ നിന്നും പുറത്തായി ഗയ്സ്', എല്ലാവർക്കും ശരണ്യ മതി': 'വേദിക'യുടെ ഭര്‍ത്താവ്.!

Asianet News Live

click me!