'200 കോടിയോ.. അതുക്കും മേലെ': വിജയിയുടെ 'ദ ഗോട്ട്' പുതിയ അപ്ഡേറ്റ് കേട്ട് ഞെട്ടി ആരാധകര്‍.!

By Web TeamFirst Published Jan 14, 2024, 8:34 AM IST
Highlights

വെങ്കട് പ്രഭുവാണ് 'ദ ഗോട്ട്' സംവിധായകന്‍. പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

ചെന്നൈ: വിജയിയുടെ 68-ാമത്തെ ചിത്രമാണ് 'ദ ഗോട്ട്'.ഡിസംബര്‍ 31നാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. പിന്നാലെ ഇറങ്ങിയ പോസ്റ്ററുകളും വന്‍‌ ഹിറ്റായി. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. ഒപ്പം സര്‍പ്രൈസ് ക്യാമിയോകളും ചിത്രത്തിലുണ്ടാകും എന്നാണ് സൂചന. 

'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈംമില്‍' വിജയ് പത്തൊന്‍പതുകാരനായി എത്തുന്നു എന്നത് നേരത്തെ വന്ന വാര്‍ത്തയാണ്. എന്തായാലും വമ്പൻ മേക്കോവറിലായിരിക്കും വിജയ് പുതിയ ചിത്രത്തില്‍ എത്തുക എന്ന് ഉറപ്പായിട്ടുണ്ട്. വിജയ്‍യെ പത്തൊമ്പതുകാരനാകാൻ എകദേശം ആറ് കോടിയോളം ചെലവഴിക്കാനാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ചില സിനിമാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. 

Latest Videos

വെങ്കട് പ്രഭുവാണ് 'ദ ഗോട്ട്' സംവിധായകന്‍.  കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് സുപ്രധാന റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം വന്‍തുകയ്ക്ക് വിറ്റുപോയിരിക്കുന്നു. 125 കോടിയിലേറെ രൂപയാണ് ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, മലയാളം പതിപ്പുകള്‍ക്ക് എന്നാണ് വിവരം. നെറ്റ്ഫ്ലിക്സാണ് ചിത്രം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത് എന്നാണ് സൂചന. അതേ സമയം ചിത്രത്തിന്‍റെ ഹിന്ദി ഒടിടി അവകാശം പ്രത്യേക വിലയ്ക്ക് തനിയെ വില്‍ക്കാനും നിര്‍മ്മാതാക്കള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

ഇതോടെ 'ദ ഗോട്ട്' ഒടിടി അവകാശം മാത്രം 200 കോടി കടന്നെക്കും എന്നാണ് തമിഴ് മാധ്യമങ്ങളിലെ വാര്‍ത്ത. ഇതിന് മുന്‍പ് തമിഴില്‍ ഒരു ചിത്രത്തിന്‍റെ ഒടിടി അവകാശത്തിന് കിട്ടിയ കൂടിയ തുക വിജയിയുടെ ലിയോക്ക് ആയിരുന്നു എന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം അത് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' മറികടക്കും എന്നാണ് വിവരം. 

കാളിദാസ് ജയറാം നായകനായ ‘രജനി’ ഒടിടി റിലീസായി

രണ്ടാം ദിനം മഹേഷ് ബാബുവിന്‍റെ ഗുണ്ടൂര്‍ കാരത്തിന്‍റെ കളക്ഷന്‍ കുത്തനെ വീണു; ഗുണം ചെയ്തത് 'ഹനുമാനോ'.!

asianet news live

click me!