ദ ഗോട്ട് ശരിക്കും നേടിയത് എത്ര?, മറ്റൊരു വമ്പൻ അപ്‍ഡേറ്റും പുറത്ത്

By Web TeamFirst Published Sep 28, 2024, 11:15 AM IST
Highlights

ദ ഗോട്ട് ആകെ നേടിയത്.

വിജയ് നായകനായി എത്തിയ ചിത്രമാണ് ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 446.94 കോടി രൂപയാണ്. ദ ഗോട്ട് ഇന്ത്യയൊട്ടാകെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ദ ഗോട്ടിന്റെ ഒറിജനല്‍ സൗണ്ട് ട്രാക്ക് വൈകാതെ പുറത്തുവിടുമെന്ന പുതിയ അപ്‍ഡേറ്റും സിനിമയുടെ ആരാധകരെ ആവേശത്തിലാക്കുകയാണ്.

ജയിലര്‍ തമിഴ്‍നാട്ടില്‍ ആകെ  189.35 കോടി രൂപയാണ് നേടിയത് എന്നാണ് അനലിസ്റ്റുകളുടെ കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ദ ഗോട്ടാകട്ടെ ആകെ 220.7 കോടി രൂപയോളം തമിഴകത്ത് നിന്ന് നേടിയിട്ടുണ്ടെന്നും കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ റിലീസുകള്‍ എത്തിയെങ്കിലും നിലവിലും കോടികള്‍ ഇന്നലെ തമിഴ‍കത്ത് നിന്ന് മാത്രമായി ദ ഗോട്ട് നേടുന്നുണ്ട്. യുവൻ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിച്ചത്.

Latest Videos

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നത്. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശയതെന്നാണ് റിപ്പോര്‍ട്ട് . ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Read More: മന്ത്രി നിര്‍ണായകമായ തീരുമാനമെടുത്തു, രജനികാന്ത് ചിത്രം വേട്ടൈയന് ഇനി തമിഴകത്ത് വിലസാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!