അതേ സമയം മീശ രാജേന്ദ്രനെതിരെ വിജയ് ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ രണ്ട് പടങ്ങള്‍ വിജയ് സ്വന്തം ശമ്പളം പ്രഖ്യാപിച്ചു എന്ന് പറയുമ്പോള്‍ ബാക്കിയുള്ള നിര്‍മ്മാതാക്കള്‍ വെറും മണ്ടന്മാരാണോ എന്നതാണ് ചോദ്യം.
ചെന്നൈ: തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് വിജയ്. അവസാനം അഭിനയിച്ച വാരീസിന് വിജയ് 150 കോടിക്ക് അടുത്താണ് പ്രതിഫലം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട് വന്നത്. പിന്നാലെ ഇപ്പോള്‍ അഭിനയിക്കുന്ന ലിയോയില്‍ ഇത് 180 കോടിയിലേറെയാണ് എന്നാണ് വിവരം. അതേ സമയം വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 ല്‍ വിജയ് പ്രതിഫലം 200 കോടിയാണ് എന്നും റിപ്പോര്‍ട്ട് വന്നു. അതായത് തമികത്തെ ഏറ്റവും വിലയേറിയ താരമാണ് ഇപ്പോള്‍ വിജയ്.
എന്നാല്‍ വിജയ് വാങ്ങുന്ന ശമ്പള കണക്കിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മീശ രാജേന്ദ്രന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജേന്ദ്രന്‍ വിജയ് തന്നെ സ്വന്തം പണം മുടക്കി ശമ്പളം കൂട്ടിക്കാണിക്കുകയാണ് എന്നാണ് പറയുന്നത്.
"ആദ്യമായി വിജയ് 70 കോടിക്ക് മുകളില്‍ ശമ്പളം വാങ്ങിയ ചിത്രം പുലിയാണ്. സിമ്പുദേവന്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് സെല്‍വ കുമാറാണ്, ആരാണ് സെല്‍വ കുമാര്‍ അയാള്‍ വിജയിയുടെ മാനേജറാണ്. വിജയ് മനേജറിന് ഇത്രയും പണം സിനിമ നിര്‍മ്മിക്കാനുണ്ടാകുമോ.? ഇല്ല ശരിക്കും അത് വിജയിയുടെ പണമാണ്.
പിന്നെ വിജയ് അഭിനയിച്ച് വലിയ ശമ്പളം വാങ്ങിയ ചിത്രമാണ് മാസ്റ്റര്‍, അത് നിര്‍മ്മിച്ചത് ആരാണ് സേവ്യര്‍ ബ്രിട്ടോയാണ്. അത് ആരാണ് വിജയിയുടെ അമ്മാവനാണ്. ആ പണവും വിജയിയുടെയാണ്. അതായത് സ്വന്തം പണം ചിലവാക്കി പടം എടുത്ത് അതില്‍ താന്‍ ഇത്ര ശമ്പളം വാങ്ങിയെന്ന് പറഞ്ഞ് വിജയ് മാര്‍ക്കറ്റ് ഉണ്ടാക്കുകയാണ്" - മീശ രാജേന്ദ്രന്‍ ആരോപിക്കുന്നു.
അതേ സമയം മീശ രാജേന്ദ്രനെതിരെ വിജയ് ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ രണ്ട് പടങ്ങള്‍ വിജയ് സ്വന്തം ശമ്പളം പ്രഖ്യാപിച്ചു എന്ന് പറയുമ്പോള്‍ ബാക്കിയുള്ള നിര്‍മ്മാതാക്കള്‍ വെറും മണ്ടന്മാരാണോ എന്നതാണ് ചോദ്യം. അതേ സമയം അടുത്തിടെ 'സൂപ്പര്‍ താരം ആര്' എന്ന വിവാദം ശക്തമായതിന് പിന്നാലെ
കടുത്ത രജനികാന്ത് ആരാധകനായ രാജേന്ദ്രൻ അടുത്തിടെ വിജയിയെ വിമർശിച്ച് എത്തിയിരുന്നു. അടുത്ത സൂപ്പർ സ്റ്റാറായി വിജയിയെ ഉയർത്തിക്കാണിച്ചുള്ള പോസ്റ്റുകളെ തുടർന്നായിരുന്നു ഇത്. വിജയ്‌യും രജനികാന്തും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രൻ പറയുന്നത്.
രജനിയും വിജയിയും തമ്മിലാണ് മത്സരം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കമൽസാറും രജനി സാറും തമ്മിൽ മത്സരമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാം. രജനിസാറിൻറെ ജയിലർ നേടിയ കളക്ഷൻ വിജയുടെ ലിയോ മറികടന്നാൽ എൻറെ മീശവടിക്കാം എന്ന് മീശ രാജേന്ദ്രൻ വെല്ലുവിളിച്ചു. പ്രസ്താവന വൈറലായതോടെ വിജയ് ആരാധകർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
'എന്നടാ പണ്ണി വെച്ചിറുക്കെ !' : പ്രേക്ഷകരെ ഞെട്ടിച്ച് 'മാര്‍ക്ക് ആന്‍റണി', പ്രതികരണങ്ങള്‍ ഇങ്ങനെ.!
നയന്‍താര തെലുങ്ക് സിനിമയോട് നോ പറയുന്നു; പിന്നിലെ കാരണം ഇതാണ്