എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്‍റെ സംവിധായകന്‍ എന്നാണ് അറിയുന്നത്
തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ രാഷ്ട്രീയ പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് നിരാശ പകരുന്ന ഒന്ന് കൂടി ആയിരുന്നു. സിനിമാജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ അന്ന് അദ്ദേഹം അറിയിച്ചത്. അതിന് ശേഷമെത്തിയ റിലീസ് ആണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം). ഗോട്ടിന് ശേഷം ഒരേയൊരു ചിത്രം മാത്രമേ വിജയ് ചെയ്യൂ എന്നാണ് നിലവില്‍ കോളിവുഡില്‍ പറയപ്പെടുന്ന കാര്യം. വിജയ്‍യുടെ കരിയറിലെ 69-ാം ചിത്രവുമായിരിക്കും അത്. ഇപ്പോഴിതാ ആ ചിത്രം സംബന്ധിച്ച ആദ്യ ഒഫിഷ്യല്‍ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിക്ക് ഉണ്ടാവും എന്നതാണ് അത്. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കന്നഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് സിനിമയിലെ ഇവരുടെ ആദ്യ പ്രൊഡക്ഷനുമാണ് ഇത്.
5 mani-ku sandhippom nanba nanbi 🤝🏻
We are happy to announce that our first Tamil film is ………… Today at 5 PM 🔥 pic.twitter.com/XU3UIO9TId
undefined
എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്‍റെ സംവിധായകന്‍ എന്നാണ് അറിയുന്നത്. തീരന്‍ അധികാരം ഒന്‍ട്ര്, വലിമൈ, തുനിവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിനോദ്. അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും സംഗീത സംവിധായകന്‍. സിമ്രാന്‍ ചിത്രത്തില്‍ നായികയാവുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. അത് സംഭവിക്കുകയാണെങ്കില്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറമായിരിക്കും ഇരുവരും ബിഗ് സ്ക്രീനില്‍ ഒരുമിച്ച് എത്തുന്നത്. ചിത്രം ഒക്ടോബര്‍ ആദ്യ വാരം ആരംഭിക്കാനാണ് സാധ്യതയെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിജയ്‍യുടെ ഏറ്റവും പുതിയ ചിത്രം ഗോട്ട് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ഇരട്ട വേഷത്തിലാണഅ വിജയ് ഗോട്ടില്‍ എത്തിയിരിക്കുന്നത്. അതേസമയം അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനത്തിനായുള്ള വലിയ കാത്തിരിപ്പിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.
ALSO READ : 'മിസ്റ്റര്‍ ബച്ചന്‍' മാത്രമല്ല, മൂന്ന് തെലുങ്ക് ചിത്രങ്ങള്‍ ഒരേ ദിവസം ഒടിടിയില്‍