'ത തവളയുടെ ത' റിലീസിനൊരുങ്ങുന്നു

By Web Team  |  First Published Apr 9, 2023, 9:52 AM IST

സെന്തില്‍ കൃഷ്‍ണയ്‍ക്കൊപ്പം ചിത്രത്തില്‍ അനുമോളും പ്രധാന വേഷത്തില്‍ എത്തുന്നു.


ഫ്രാൻസിസ് ജോസഫ് ജീര ഒരുക്കുന്ന ത തവളയുടെ ത റിലീസിന് തയ്യാറാകുന്നു. അനുമോള്‍, മാസ്റ്റർ അൻവിൻ ശ്രീനു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ത തവളയുടെ ത'. കഥയും ഫ്രാൻസിസ് ജോസഫിന്റേത് തന്നെ. 'ത തവളയുടെ ത' എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ല

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന 'ബാലു' എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്‍ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'ബാലു' എന്ന കൊച്ചു കുട്ടിയായി മാസ്റ്റർ അൻവിൻ ശ്രീനു ആണ് വേഷമിടുന്നത്. 'ബാലു'വിന്റെ അമ്മയായ 'ഗംഗ'യായി അനുമോളും 'ബാലു'വിന്റെ അച്ഛൻ 'വിശ്വനാഥനാ'യി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവർക്ക് പുറമെ ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്‍ണൻ, സ്‍മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Latest Videos

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്റെയും, നാടോടി പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്. പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്.

കുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തുമൊരു ഫാന്റസി സ്വഭാവത്തിലൂടെ പോകുന്ന കുടുംബ ചിത്രമാണ് 'ത തവളയുടെ ത'. ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ബിപിൻ ബാലകൃഷ്‍ണൻ, സംഗീതം നിഖിൽ രാജൻ മേലേയിൽ, രചന- ബീയാർ പ്രസാദ്, കോസ്റ്റ്യൂംസ് നിസാർ റഹ്‌മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, നിശ്ചല ഛായാഗ്രഹണം ഇബ്‍സൺ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ ഗ്രാഷ്, കളറിസ്റ്റ് നികേഷ് രമേഷ്, വിഎഫ്എക്സ് കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ് സനൽ പി കെ, പിആർഒ പി ശിവപ്രസാദ്‌ എന്നിവരുമാണ് ചിത്രത്തിന്റെ പ്രവർത്തകർ.

Read More: പ്രശാന്ത് വര്‍മയുടെ സംവിധാനത്തില്‍ 'ഹനു-മാൻ', ഗാനം പുറത്ത്

click me!