'നീ വിലമതിക്കാനാകാത്തത്, എല്ലാത്തിനും നന്ദി', കാളിദാസ് ജയറാമിനോട് കാമുകി തരിണി

By Web Team  |  First Published Dec 17, 2022, 12:58 PM IST

നടൻ കാളിദാസ് ജയറാമിന് ജന്മദിന ആശംസകളുമായി കാമുകി തരിണി.


മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ കാളിദാസ് ജയറാമിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഒട്ടേറെ പേര്‍ കാളിദാസ് ജയറാമിന് ആശംസകളുമായി രംഗത്ത് എത്തിയെങ്കില്‍ അതില്‍ ശ്രദ്ധയാകര്‍ഷിച്ചത് തരിണി കലിംഗരായരുടെ കുറിപ്പായിരുന്നു. കാളിദാസ് ജയറാമിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു തരിണിയുടെ ആശംസ. എന്റെ ലോകം എന്ന് കാളിദാസ് ജയറാം കാമുകിയായ തരിണിയുടെ ആശംസകള്‍ക്ക് മറുപടിയും എഴുതി.

എന്തെങ്കിലും കുഴപ്പിക്കുന്നത് പോസ്റ്റ് ചെയ്യണമെന്നുണ്ട്. പക്ഷേ ഇങ്ങനെയുള്ള പ്രത്യേക ദിവസം നിന്നോട് കുറച്ച് മനോഹരമായി പെരുമാറാമെന്ന് വിചാരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ എന്നും തരിണി എഴുതിയിരിക്കുന്നു. നീ വിലമതിക്കാനാകാത്തതാണ്, എല്ലാത്തതിനും നന്ദി എന്നുമാണ് തരിണി കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Tarini Kalingarayar (@tarini.kalingarayar)

തിരുവോണദിനത്തില്‍ കാളിദാസ് തരുണിയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്. ഇതോടെയാണ് കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പരന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി.

കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ 'നക്ഷത്തിരം നഗര്‍കിരത്' ആണ്. പാ രഞ്‍ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്.  'നക്ഷത്തിരം നഗര്‍കിരത്'  എന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു. തെന്‍മ സം​ഗീത സംവിധാനം നിര്‍വ്വഹിച്ചു. ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. കാളിദാസ് ജയറാം നായകനായ ചിത്രത്തില്‍ നായികയായത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, 'സര്‍പട്ട പരമ്പരൈ' ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.

Read More: മുറുക്കി ചുവന്ന് ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ- വീഡിയോ

click me!