തമിഴ് സംവിധായകന്‍ സുരേഷ് സം​ഗയ്യ അന്തരിച്ചു

By Web Team  |  First Published Nov 16, 2024, 4:29 PM IST

'ഒരു കിഡയിന്‍ കരുണൈ മനു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയന്‍


തമിഴ് ചലച്ചിത്ര സംവിധായകന്‍ സുരേഷ് സം​ഗയ്യ അന്തരിച്ചു. ഒരു കിഡയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സുരേഷ്. കരണ്‍ രോ​ഗം സംബന്ധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയില്‍ ഇന്നലെയാണ് അന്ത്യം. ചെന്നൈ രാജീവ് ​ഗാന്ധി ​ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാക്ക മുട്ടൈ സംവിധായകന്‍ മണികണ്ഠന്‍റെ സഹായിയായാണ് സുരേഷ് സം​ഗയ്യ സിനിമയിലേക്ക് എത്തുന്നത്. വിധാര്‍ഥ് നായകനായ ഒരു കിഡയിന്‍ കരുണൈ മനു അരങ്ങേറ്റ ചിത്രമായിരുന്നു. പ്രേജിയെ നായകനാക്കി സത്യ സോധനൈ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. സെന്തിലിനെ നായകനാക്കി, ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലുമായിരുന്നു സുരേഷ് സം​ഗയ്യ.

Latest Videos

സംവിധായിക ഹലിത ഷമീം, ഛായാ​ഗ്രാഹകന്‍ ശരണ്‍, സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ തുടങ്ങി സിനിമാ രം​ഗത്തെ നിരവധി പേര്‍ സുരേഷിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ഞെട്ടലോടും സങ്കടത്തോടും കൂടിയാണ് സുരേഷിന്‍റെ വിയോ​ഗ വാര്‍ത്ത കേട്ടത്. ഒരു കിഡയിന്‍ കരുണഐ മനു മൂല്യമുള്ള ഒരു ചിത്രമായാണ് മുന്‍പേ എന്‍റെ മനസിലുള്ളത്. ഇപ്പോഴതിന് കൂടുതല്‍ ആഴമുള്ള പ്രസക്തി ഉണ്ടെന്ന് തോന്നുന്നു, ഹലിത ഷമീം എക്സില്‍ കുറിച്ചു. 

ALSO READ : മൂന്നാം വാരത്തില്‍ കുറഞ്ഞത് 24 സ്ക്രീനുകള്‍ മാത്രം! വന്‍ ജനപ്രീതിയുമായി 'ലക്കി ഭാസ്‍കര്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!