തമിഴ് സിനിമയിലെ അതികായര്‍ ആദ്യമായി ഒന്നിക്കും; അജിത്തിന്‍റെ ഷങ്കര്‍ ചിത്രം വരുന്നു ?

By Web Team  |  First Published Jun 7, 2024, 1:37 PM IST

 ഇന്ത്യന്‍ 2, ഇന്ത്യന്‍ 3, രാം ചരണ്‍ നായകനായ ഗെയിം ചെയ്ഞ്ചര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തുമായി ബ്രാഹ്മണ്ഡ സംവിധായകന്‍ ഒന്നിക്കും എന്നാണ് വിവരം. 


ചെന്നൈ: തമിഴ് സിനിമ ലോകത്തെ രണ്ട് അതികായന്മാര്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത. തല അജിത്തും സംവിധായകൻ ഷങ്കറും ഒന്നിക്കുന്ന ഒരു പ്രോജക്ടാണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ച. ഇന്ത്യന്‍ 2, ഇന്ത്യന്‍ 3, രാം ചരണ്‍ നായകനായ ഗെയിം ചെയ്ഞ്ചര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തുമായി ബ്രാഹ്മണ്ഡ സംവിധായകന്‍ ഒന്നിക്കും എന്നാണ് വിവരം. 

പുറത്തുവരുന്ന വിവരം അനുസരിച്ച് അടുത്തിടെ ചെന്നൈയില്‍ വച്ച് അജിത്തും ഷങ്കറും തമ്മില്‍ കണ്ടുവെന്നും. ചെയ്യാന്‍ പറ്റുന്ന പ്രൊജക്ട് സംബന്ധിച്ച് ഇരുവരും വളരെ നേരം ചര്‍ച്ച ചെയ്തുവെന്നാണ് 123 തെലുങ്ക് പറയുന്നത്. ചര്‍ച്ച വളരെ പോസറ്റീവാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വരും മാസങ്ങളില്‍ തന്നെ വലിയ പ്രഖ്യാപനം ഇരുവരുടെയും പ്രൊജക്ട് സംബന്ധിച്ചുണ്ടാകും എന്നാണ് വിവരം. 

Latest Videos

തമിഴ് സിനിമാ വ്യവസായത്തിലെ രണ്ട് പ്രധാന വ്യക്തികളായ ഷങ്കറും അജിത്തും ഇതുവരെ ഒന്നിച്ച് ഒരു പ്രൊജക്ടും ചെയ്തിട്ടില്ല. ഗെയിം ചേഞ്ചറും ഇന്ത്യൻ ഫ്രാഞ്ചൈസിയും കഴിഞ്ഞ ശേഷമായിരിക്കും അജിത്ത് പ്രൊജക്ടിലേക്ക് ഷങ്കര്‍ എത്തുക. അതേ സമയം അജിത്ത് ഒരേസമയം വിഡാ മുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. 

വിഡാ മുയര്‍ച്ചിയുടെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. സംവിധാനം നിര്‍വഹിക്കുന്നത് മഗിഴ്‍ തിരുമേനിയാണ്. അസെര്‍ബെയ്‍ജാനിലെ ചിത്രീകരണത്തില്‍ പ്രധാനപ്പെട്ട ഒരു ഭാഗം അടുത്തിടെ പൂര്‍ത്തിയായിരുന്നു. അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് അടുത്തിടെയുണ്ടായ റിപ്പോര്‍ട്ട്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്.  അനിരുദ്ധാണ് സംഗീതം. 

ഷങ്കറിന്‍റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം ഇന്ത്യന്‍ 2 ആണ്. ജൂലൈ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ 2വിന് ശേഷം ഇന്ത്യന്‍ 3യും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. അതിന് ശേഷം രാം ചരണ്‍ നായകനായ ഗെയിം ചെയ്ഞ്ചറും ഷങ്കറിന്‍റെതായി എത്താനുണ്ട്. 

വൈറലായ 'ഹായ്.. ഹോയ്..ഹോയ്' ഗാനം യൂട്യൂബ് നീക്കം ചെയ്തു: കരഞ്ഞ് വൈറല്‍ ഗായകന്‍

രാജമൗലി മഹേഷ് ബാബു ചിത്രം എന്ന് റിലീസാകും; പ്രധാന അപ്ഡേറ്റ്

click me!