ദ ഗോട്ടിനെ കുറിച്ച് തമിഴ് താരം ശിവകാര്‍ത്തികേയൻ.
തമിഴകത്തെ അടുത്ത സൂപ്പര്‍താരം ആരാകും?. വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നതില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണ് അത്. അതിന് അമരന്റെ വിജയത്തോടെ ഉത്തരമായെന്ന് സിനിമ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ദ ഗോട്ടില്‍ ഒരു അതിഥി കഥാപാത്രമായി എത്തിയതില്‍ ശിവകാര്‍ത്തികേയന്റെ പ്രതികരണവും ചര്‍ച്ചയാകുകയാണ്.
വിജയ് ശിവകാര്‍ത്തികേയന് നിര്‍ണായക രംഗത്ത് ദ ഗോട്ടില്‍ തോക്ക് കൈമാറുന്നത് ചര്‍ച്ചയായിരുന്നു. വിജയുടേതായി തുപ്പാക്കിയെന്ന ഒരു സിനിമയുമുണ്ട്. തോക്ക് കൈമാറുന്നത് തന്റെ ഒന്നാംനിര താര പദവി ശിവകാര്‍ത്തികേയനെ ഏല്‍പ്പിക്കുന്നതായിട്ട് വ്യഖ്യാനിക്കപ്പെട്ടിരുന്നു. അമരന്റെ വിജയത്തോടെ നായകൻ ശിവകാര്‍ത്തികേയൻ സൂപ്പര്‍താരമായി എന്നും വിലയിരുത്തപ്പെട്ടു എന്നാണ് വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
undefined
ദ ഗോട്ടിലെ തുപ്പാക്കി രംഗം എന്ത് എന്ന് ബോധ്യമുണ്ടായിരുന്നില്ലെന്നാണ് ശിവകാര്‍ത്തികേയൻ പ്രതികരിക്കുന്നത്. അത് ഷൂട്ട് ചെയ്യുന്നത് വരെ തനിക്ക് മനസ്സിലായിരുന്നില്ല. തിരക്കഥയില്‍ എഴുതിയിരിക്കുന്നത് ഇത് പാത്തുങ്കോ സുടക്കൂടാത് എന്നായിരുന്നു. പക്ഷേ വിജയ് സര്‍ ആ തിരക്കഥാ ഡയലോഗ് മാറ്റുകയായിരുന്നു. തുപ്പാക്കി പിടിങ്ക ശിവയെന്നാക്കി. വിജയ് സാര്‍ ബാറ്റണ്‍ കൈമാറിയതായിട്ടല്ല താൻ കരുതുന്നത്. എന്നോടുള്ള സ്‍നേഹമായിട്ടാണെന്നും പറയുന്നു ശിവകാര്‍ത്തികേയൻ.
മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്സ, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവും ഉണ്ടായിരുന്നു. തമിഴ്‍നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക