'ഡാഡ' നായകന്‍ കവിന്‍ വിവാഹിതനായി; വധു മോണിക്ക ഡേവിഡ്

By Web Team  |  First Published Aug 21, 2023, 11:39 AM IST

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നടനെന്ന നിലയില്‍ കവിന്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്


തമിഴ് നടനും ബിഗ് ബോസ് താരവുമായ കവിന്‍ വിവാഹിതനായി. മോണിക്ക ഡേവിഡ് ആണ് വധു. ഏറെക്കാലത്തെ സൌഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഞായറാഴ്ച ചെന്നൈയില്‍ ആയിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ് മോണിക്ക. 

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നടനെന്ന നിലയില്‍ കവിന്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. അഭിനയിച്ച പരമ്പരകളില്‍ സ്റ്റാര്‍ വിജയില്‍ സംപ്രേഷണം ചെയ്ത ശരവണന്‍ മീനാക്ഷിയിലെ വേട്ടൈയന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ബിഗ് ബോസ് തമിഴ് സീസണ്‍ 3 ലെ മത്സരാര്‍ഥിയായും കവിന്‍ എത്തി. സീസണ്‍ 4, 5, 6 സീസണുകളില്‍ അതിഥിയായും കവിന്‍ എത്തിയിട്ടുണ്ട്. പ്രമുഖ തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ അരങ്ങേറ്റ ചിത്രം പിസയിലൂടെ ആയിരുന്നു കവിന്‍റെയും സിനിമാ അരങ്ങേറ്റം.

Latest Videos

2017 ല്‍ പുറത്തെത്തിയ സത്രിയനിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ശിവ അരവിന്ദിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ നട്പുന എന്നാണ് തെരിയുമാ എന്ന ചിത്രത്തിലൂടെയാണ് നായകനായുള്ള അരങ്ങേറ്റം. 2021 ല്‍ പുറത്തെത്തിയ ലിഫ്റ്റ്, ഈ വര്‍ഷം പുറത്തെത്തിയ ഡാഡ എന്നിവ കവിന് വലിയ ബ്രേക്ക് ആണ് നല്‍കിക്കൊടുത്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kavin M (@kavin.0431)

 

ഗണേഷ് കെ ബാബുവിന്‍റെ സംവിധാനത്തിലെത്തിയ ഡാഡ കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു. അപര്‍ണ ദാസ് ആയിരുന്നു ചിത്രത്തിലെ നായിക. ചെറിയ ബജറ്റിലെത്തിയ ചിത്രം നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്തു. അതേസമയം കവിനെ നായകനാക്കി പല പ്രധാന പ്രോജക്റ്റുകളുടെയും ചര്‍ച്ചകള്‍ കോളിവുഡില്‍ നടക്കുന്നുണ്ട്. 

ALSO READ : 'എവിടെ ഏജന്‍റ് '? ഒടിടി റിലീസ് വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി തെലുങ്ക് പ്രേക്ഷകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!