ടി എസ് സുരേഷ് ബാബുവിന്റെ 'ഡിഎൻഎ' ചിത്രീകരണം ആരംഭിച്ചു, സൗദാൻ പ്രധാന വേഷത്തില്‍

By Web Team  |  First Published Mar 24, 2023, 6:34 PM IST

ലക്ഷ്‍മി റായ് ചിത്രത്തില്‍ പൊലീസ് കഥാപാത്രമായി വേഷമിടുന്നു.


ടി എസ് സുരേഷ് ബോബു സംവിധാനം ചെയ്യുന്ന 'ഡിഎൻഎ'യുടെ ചിത്രീകരണം ആരംഭിച്ചു. യുവ നടൻ അഷ്‍കർ സൗദാൻ ചിത്രത്തില്‍ നായകനായി എത്തുന്നു. മമ്മൂട്ടിയാണ് ടി എസ് സുരേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. വല്ലാർപാടം ആൽഫ ഹൊറൈസൺ ബിൽഡിംഗില്‍ ഇന്ന് ചിത്രീകരണം ആരംഭിച്ചു.

കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ പി ഹരിദാസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് അഷ്ക്കർ സൗദാൻ, പന്മരാജ് രതീഷ് ,സുധീർ, കോട്ടയം നസീർ എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ഴോണറിൽപ്പെടുന്നതാണ് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎൻഎ' എന്ന ചിത്രം. അഷ്‍കർ സൗദാനൊപ്പം അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ. സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ ('ഡ്രാക്കുള' ഫെയിം) ഇടവേള ബാബു, അമീർ നിയാസ്, പൊൻ വണ്ണൽ, ലക്ഷ്‍മി റായ്, അംബിക.എന്നിവർക്കൊപ്പം ബാബു ആന്റണിയും 'ഡിഎൻഎ' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു  

Latest Videos

കെ വി അബ്‍ദുൾ നാസറാണ് ചിത്രം നിര്‍മിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ കെ സന്തോഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എഡിറ്റിംഗ്  ഡോൺ മാക്സ് ആണ്.

കലാസംവിധാനം  ശ്യാം കാർത്തികേയൻ ആണ്. ചിത്രത്തിന്റെ മേക്കപ്പ് പട്ടണം റഷീദാണ്. രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൊച്ചിയിലും ചെന്നൈയിലുമായിട്ടും ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ നാഗരാജ്, ആക്ഷൻ സെൽവ പഴനി രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് ജി പെരുമ്പിലാവ്, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഷാലു പേയാട് എന്നിവരാണ്.

Read More: തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു

tags
click me!