കങ്കുവയ്‍ക്ക് വൻ തിരിച്ചടി, രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേ ആ അനുമതിയില്ല, സിനിമയുടെ ആരാധകര്‍ നിരാശയില്‍

By Web Team  |  First Published Nov 12, 2024, 4:51 PM IST

കങ്കുവയുടെ റിലീസിന് വെറും രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.


നാളുകളായി ആരാധകര്‍ കാത്തിരിക്കുന്നതാണ് കങ്കുവയ്‍ക്കായി. നവംബര്‍ 14ന് ചിത്രം എത്തുകയാണ്. എന്നാല്‍ തമിഴ്‍നാട്ടുകാര്‍ക്ക് ഒരു നിരാശയുണ്ട്. പ്രതീക്ഷിച്ചിരുന്ന അനുമതി ചിത്രത്തിന് കിട്ടിയിട്ടില്ല.

നവംബര്‍ 14നും 15നും പുലര്‍ച്ചെ അഞ്ചിന് പ്രദര്‍ശനങ്ങള്‍ അനുവദിക്കണം എന്ന് കങ്കുവ സിനിമയുടെ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു, തമിഴ്‍നാട് സര്‍ക്കാരിന് ഇതുസംബന്ധിച്ച് സൂര്യ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കത്തയച്ചു. എന്നാല്‍ സര്‍ക്കാര്‍ അഞ്ച് മണിക്കത്തെ ഷോ അനുവദിച്ചിട്ടില്ല. പകരം 14ന് രാവിലെ ഒമ്പതിന് ഷോ നടത്താമെന്നാണ് സര്‍ക്കാര്‍ മറുപടിയായി വ്യക്തമാക്കിയിരിക്കുന്നത്. കുറച്ച് കാലങ്ങളായി തമിഴ്‍നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിക്കാറില്ല. തുനിവിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ കങ്കുവയ്‍ക്ക് അനുമതി ലഭിച്ചേക്കുമെന്നായിരുന്നു ചിത്രത്തിന്റെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.

Latest Videos

കേരളത്തില്‍ നാല് മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു.തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു.

കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞ് മദൻ കര്‍ക്കി റിവ്യു എഴുതിയിരുന്നു. ഡബ്ബിംഗ് നടക്കുമ്പോള്‍ തനിക്ക് പല രംഗങ്ങളും കാണാനായിട്ടുണ്ട്. ഓരോ കാഴ്‍ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം. കലയുടെ ചാരുത. കഥയുടെ ആഴം. സംഗീതത്തിന്റെ തലങ്ങള്‍. സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തില്‍ ചേരുമ്പോള്‍ തിയറ്ററില്‍ മികച്ച അനുഭവമാകുന്നു. മികച്ച ആഖ്യാനത്തിന് സംവിധായകൻ സിവയ്‍ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്‍നം യാഥാര്‍ഥ്യമാക്കിയതിന് നന്ദി എന്നും പറയുന്നു മദൻ കര്‍ക്കി. കങ്കുവ മനോഹരമായ ഒരു കലാസൃഷ്‍ടിയാണെന്നും പറയുകയാണ് മദൻ കര്‍ക്കി.

Read More: ശരിക്കും സംഭവിക്കുന്നത് എന്ത്?, വിജയ്‍ സിനിമയിലെ സൂചന ഫലിച്ചോ?, അമരനിലൂടെ നാലാമത്തെ താരമായി ശിവകാർത്തികേയൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!