സൂര്യയെ നിങ്ങള്‍ എങ്ങനെ 'പരാജയം സ്റ്റാര്‍' എന്ന് വിളിക്കും; പൊട്ടിത്തെറിച്ച് നിര്‍മ്മാതാവ് !

By Web Desk  |  First Published Jan 4, 2025, 8:54 AM IST

കങ്കുവയുടെ പരാജയത്തിന് പിന്നാലെ സൂര്യയ്ക്ക് പിന്തുണയുമായി നിർമ്മാതാവ് കലൈപ്പുലി എസ് താനു. ജയ് ഭീം, സുരൈപോട്ര് തുടങ്ങിയ ചിത്രങ്ങളുടെ വിജയം ചൂണ്ടിക്കാട്ടി സൂര്യയെ പരാജയമെന്ന് വിളിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.


ചെന്നൈ: കഴിഞ്ഞ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ ഏറ്റവും വലിയ പരാജയ ചിത്രങ്ങളില്‍ ഒന്നാണ് കങ്കുവ. 300 കോടിയോളം മുടക്കി ശിവയുടെ സംവിധാനത്തില്‍ സൂര്യ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഈ പരാജയത്തിന്‍റെ പേരില്‍ സൂര്യയെ വിജയം ഇല്ലാത്ത നായകന്‍ എന്ന് വിശേഷിപ്പിക്കരുത് എന്നാണ് പ്രമുഖ തമിഴ് നിര്‍മ്മാതാവ് കലൈപ്പുലി എസ് താനു പറയുന്നത്. 

തമിഴിലെ എണ്ണം പറ‍ഞ്ഞ ഹിറ്റുകള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് എസ് താനു. സൂര്യ നായകനാകുന്ന വെട്രിമാരന്‍ ചിത്രം വാടിവാസല്‍ നിര്‍മ്മിക്കുന്നതും ഇദ്ദേഹമാണ്. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ പരാജയമാണ് എന്ന രീതിയിലുള്ള ചോദ്യത്തോട് കലൈപ്പുലി എസ് താനു പ്രതികരിച്ചത്. 

Latest Videos

സൂര്യയെ എങ്ങനെ പരാജയം എന്ന് പറയും, ജയ് ഭീം സുരൈപോട്ര് എന്നീ ചിത്രങ്ങള്‍ പരാജയമാണോ അവയുടെ ഒടിടി വ്യൂ ഇന്നും ഭേദിക്കാന്‍ സാധിച്ചില്ല. ഒടിടിയില്‍ 100 കോടി ലഭിച്ച മറ്റൊരു താരം ഉണ്ടോ. ഇപ്പോള്‍ ഒരു പരാജയത്തിന്‍റെ പേരില്‍ ഇത് പറയാന്‍ പറ്റില്ല. കങ്കുവയ്ക്ക് വേണ്ടി അദ്ദേഹം നന്നായി അദ്ധ്വാനിച്ചിരുന്നു. എന്നാല്‍ അതില്‍ ചില കുറവുകള്‍ വന്നു. 

ഞാനും ചിത്രം ആദ്യം കണ്ടപ്പോള്‍ തന്നെ അതിലെ ശബ്ദത്തിന്‍റെ പ്രശ്നം ഉന്നയിച്ചിരുന്നു. അടുത്തത് എന്‍റെ ചിത്രം അഭിനയിക്കുന്നത് കൊണ്ട് പറയുന്നതല്ല. ഒരു പരാജയം ഒരുതാരത്തിന്‍റെ വിധി നിര്‍ണ്ണയിക്കില്ല. നാളെ വിജയം നേടുമ്പോള്‍ എല്ലാവരും ആഘോഷിക്കും. 

ലോകമെങ്ങും തമിഴര്‍ വാടിവാസല്‍ എന്തായി എന്ന് ചോദിക്കുന്നുണ്ട്. ഇവര്‍ക്ക് ജനുവരി 5ന് ശേഷം നല്ല വാര്‍ത്ത വരും. ഈ പടം വെട്രിമാരന്‍റെ അടുത്ത ചിത്രം ആയിരിക്കും. അതേ സമയം ട്രെയിന്‍ എന്ന് പേരിട്ടിരിക്കുന്ന മിഷ്കിന്‍ സംവിധാനം ചെയ്ത ചിത്രമാണ് താനു അടുത്തതായി നിര്‍മ്മിച്ച് പുറത്തിറക്കുന്നത്. വിഡാമുയര്‍ച്ചി പൊങ്കല്‍ റിലീസായി വന്നില്ലായിരുന്നെങ്കില്‍ താന്‍ ട്രെയിന്‍ പൊങ്കലിന് തീയറ്ററില്‍ എത്തിക്കുമായിരുന്നുവെന്നും താനു പറഞ്ഞു. വിജയ് സേതുപതിയാണ് ട്രെയിനിലെ നായകന്‍. 

'പാന്‍ ഇന്ത്യന്‍ പടം പിടിക്കുന്നു, പക്ഷെ': ഷങ്കറിന്‍റെ ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ട രാജമൗലി പറഞ്ഞത്

1273 ശതമാനം വളര്‍ച്ച! ഹിന്ദി ബോക്സ് ഓഫീസില്‍ അസാധാരണ പ്രതികരണവുമായി 'മാര്‍ക്കോ'

tags
click me!