പ്രമുഖ നടന്‍ സംവിധായകന്‍, നായകന്‍ സൂര്യ, റഹ്മാന്‍റെ സംഗീതം : വന്‍ പ്രഖ്യാപനമായി പുതിയ ചിത്രം 'സൂര്യ 45'

By Web Team  |  First Published Oct 15, 2024, 8:55 AM IST

സൂര്യയുടെ 45-ാമത്തെ ചിത്രം സംവിധാനം ചെയ്യാന്‍ പ്രമുഖ നടന്‍. കൈതി അടക്കം ഹിറ്റുകള്‍ സൃഷ്ടിച്ച ബാനര്‍ നിര്‍മ്മാതാക്കള്‍


ചെന്നൈ: സൂര്യയുടെ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചു. താൽക്കാലികമായി സൂര്യ 45 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഔപചാരിക പൂജ ചടങ്ങുകളോടെ പ്രഖ്യാപിച്ചു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും സംവിധായകനുമായ ആര്‍ജെ ബാലാജിയാണ്.

ജോക്കർ, അരുവി, തീരൻ അധികാരം ഒണ്ട്രു, കൈതി, സുൽത്താൻ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങള്‍ എടുത്ത ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്‍റെ ഏറ്റവും ചിലവേറിയ ചിത്രം ആയിരിക്കും സൂര്യ 45 എന്നാണ് കോളിവുഡിലെ സംസാരം. 

Latest Videos

മൂക്കുത്തി അമ്മൻ, വീട്ട് വിശേഷങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർജെ ബാലാജി പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ഒരുക്കുന്നത് എന്നാണ് വിവരം. നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രം ഒരു വർഷത്തിലേറെ എടുത്താണ് ബാലാജി തിരക്കഥ വികസിപ്പിച്ചത്. ആക്ഷൻ-അഡ്വഞ്ചർ  ഗണത്തില്‍ പെടുന്നതായിരിക്കും ചിത്രം എന്നാണ് വിവരം. 

എആര്‍ റഹ്മാന്‍ ആണ് സൂര്യ 45ന് സംഗീതം നല്‍കുന്നത്. മുമ്പ് നടൻ സൂര്യ അഭിനയിച്ച സില്ലിന് ഒരു കാതൽ, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങളിൽ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിട്ടുണ്ട്.

Excited for this new Beginning..!! 🔥🔥🔥 pic.twitter.com/fyDjtmTR75

— SR Prabu (@prabhu_sr)

2025ന്‍റെ രണ്ടാം പകുതിയിൽ റിലീസ് പ്ലാൻ ചെയ്തിരിക്കുന്ന സൂര്യ 45 ന്‍റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രൊജക്ടില്‍ സഹകരിക്കുന്ന മറ്റ് താരങ്ങളുടെ വിവരങ്ങളും, ടെക്നീഷ്യന്‍ വിവരങ്ങളും ഉടന്‍ പ്രഖ്യാപിക്കും. 

നിലവില്‍ കങ്കുവയാണ് സൂര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം നവംബര്‍ അവസാനം പുറത്തിറങ്ങും എന്നാണ് വിവരം. അതേ സമയം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം അടുത്തിടെ സൂര്യ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

കരണ്‍ ജോഹറിന്‍റെ നീക്കം; ബോളിവുഡില്‍ ആധിപത്യം ഉറപ്പിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

ജൂനിയര്‍ എന്‍ടിആറിന്‍റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ്; ദേവര പാര്‍ട്ട് 1 ഒടിടിയിലേക്ക്, റിലീസ് ഡേറ്റ്?

click me!