കങ്കുവ പരാജയം മറക്കാന്‍ വിജയം വേണം; സൂര്യ 45ലെ നായികയും സ്പെഷ്യല്‍, വന്‍ പ്രഖ്യാപനം

By Web Team  |  First Published Dec 14, 2024, 4:54 PM IST

സൂര്യയുടെ പുതിയ ചിത്രം സൂര്യ 45ല്‍ നായികയെ പ്രഖ്യാപിച്ചു. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സൂര്യ ചിത്രത്തിലൂടെയാണ് ഇവര്‍ സിനിമ രംഗത്തേക്ക് എത്തിയത്. 


കോയമ്പത്തൂര്‍: ആര്‍ജെ ബാലാജി  സൂര്യ 45 ന്‍റെ നിർമ്മാതാക്കൾ ഒടുവില്‍ കേട്ടിരുന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൂര്യയുടെ പുതിയ ചിത്രത്തില്‍ നായിക തൃഷ തന്നെ. അഭിനേതാവെന്ന നിലയിൽ സിനിമ രംഗത്ത് 22 വർഷം പൂർത്തിയാക്കിയ നടി തന്‍റെ ആദ്യത്തെ ചിത്രമായി മൗനം പേസിയദേ എന്ന ചിത്രത്തിലെ നായകനൊപ്പം വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

താന്‍ ഒരു ഫുള്‍ സര്‍ക്കിള്‍ പൂര്‍ത്തിയാക്കി വീണ്ടും സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നു എന്നാണ് തൃഷ പുതിയ ചിത്രം സംബന്ധിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. കങ്കുവ എന്ന വന്‍ പ്രതീക്ഷയോടെ എത്തി പരാജയപ്പെട്ട ചിത്രത്തിന് ശേഷം സൂര്യയുടെ അടുത്ത ചിത്രമാണ്  സൂര്യ 45. അതിനാല്‍ തന്നെ സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. 

Latest Videos

ചിത്രത്തില്‍ സൂര്യ ഒരു വക്കീലായാണ് എത്തുന്നത് എന്നാണ് വിവരം. അതേ സമയം ഒരു ഗ്രാമ പാശ്ചത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ പറയുന്നത് എന്നാണ് വിവരം.  സൂര്യ ചിത്രത്തില്‍ നേരത്തെ സംഗീതം നല്‍കും എന്ന് പ്രഖ്യാപിച്ചിരുന്നത് എആര്‍ റഹ്മാന്‍ ആയിരുന്നു. എന്നാല്‍ റഹ്മാന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചതിന് പിന്നാലെ ചിത്രത്തില്‍ നിന്നും അടുത്തിടെ പിന്‍മാറിയിരുന്നു. 

Celebrating an incredible 22 years of 's dedication and talent on the sets of ! It has truly been a remarkable journey! 🌟 pic.twitter.com/earwC4q6kw

— DreamWarriorPictures (@DreamWarriorpic)

സായി അഭ്യങ്കര്‍ ആണ് പകരം ചിത്രത്തിന് സംഗീതം നല്‍കുക എന്നാണ് വിവരം. 'കച്ചി സേരാ' എന്ന ഗാനത്തിലൂടെ പ്രശസ്തനായ സായി ലോകേഷിന്‍റെ എല്‍സിയുവില്‍ വരുന്ന ബെന്‍സിന്‍റെ സംഗീതവും ഇദ്ദേഹമാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ആസാ കുട, കച്ചി സേര തുടങ്ങിയ ഗാനങ്ങളിലൂടെയാണ് സായി അഭ്യങ്കർ പ്രശസ്തനായത്. ഈ ഗാനങ്ങള്‍ എഴുതി സംഗീതം നല്‍കി പാടിയത് സായി ആണ്. ഗായകരായ ടിപ്പുവിന്‍റെയും ഹരിണിയുടെയും മകനാണ് സായി.

undefined

 ഡ്രീം വാരിയേര്‍സ് പിക്ചേര്‍സാണ് സൂര്യ 45 നിര്‍മ്മിക്കുന്നത്.  അതേ സമയം ചിത്രത്തില്‍ ജികെ വിഷ്ണുവാണ് സിനിമോട്ടഗ്രാഫറായി എത്തുന്നത്. അറ്റ്ലി ചിത്രത്തിലെ ക്യാമറമാനായി പ്രശസ്തനായ വിഷ്ണുവിന്‍റെ ആദ്യത്തെ സൂര്യ ചിത്രമാണിത്. 

കങ്കുവ പരാജയം സൂര്യയുടെ പുതിയ ചിത്രത്തെ ബാധിച്ചോ? : സൂര്യ 45 ല്‍ നിന്ന് എആര്‍ റഹ്മാന്‍ ഔട്ട് !

കങ്കുവയുടെ ക്ഷീണം തീര്‍ക്കാന്‍ സൂര്യ; സൂര്യ 45ല്‍ 'വിജയ നായിക', പുതിയ അപ്ഡേഷന്‍

click me!