സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ ചിത്രം, അപ്‍ഡേറ്റ് പുറത്ത്

By Web Team  |  First Published Aug 18, 2024, 3:10 PM IST

സൂര്യ 44ന്റെ അപ്‍ഡേറ്റ് പുറത്ത്.


സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ സൂര്യയാണ് നായകൻ. പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുക ശ്രേയാസ് കൃഷ്‍ണയായിരിക്കും. കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ 44 സിനിമയുടെ പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്

ചിത്രത്തിന്റെ നിര്‍ണായകമായ ഊട്ടിയിലെ ചിത്രീകരണം അവസാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിക്കുന്നത്. തിരക്കഥയും സിരുത്തൈ ശിവ എഴുതുന്ന ചിത്രം പാൻ ഇന്ത്യനായിരിക്കും.

Latest Videos

സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നതും ചിത്രത്തില്‍ ആവേശമുണ്ടാക്കുന്ന ഘടകമാണെന്നാണ് അഭിപ്രായങ്ങള്‍. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ദിഷാ പഠാണിയാണ് നായികയായി എത്തുക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ സൂര്യക്കൊപ്പം പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്സ് ഫോര്‍മാറ്റിലും സൂര്യ നായകനായ ചിത്രമായ കങ്കുവ പ്രദര്‍ശനത്തിന് എത്തും എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

സംവിധായകൻ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായേക്കുമെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. ശിവകാര്‍ത്തികേയൻ നായകനായി എത്തിയ അയലാന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു. സൂര്യയെ നായകനാക്കിയും സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല എന്നതനിാല്‍ ഇതില്‍ സ്ഥിരീകരണമായിട്ടില്ല.

Read More: ഹിന്ദി ബെല്‍ട്ടും കീഴടക്കാൻ വിജയ്, ബോളിവുഡ് നായകൻമാര്‍ക്ക് സ്വപ്‍നം കാണാനാകാത്ത വൻ സ്‍ക്രീൻ കൗണ്ടുമായി ഗോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!