വീണ്ടും ത്രില്ലറുമായി സുരേഷ് ഗോപി; 'എസ്‍ജി 257' ന് കൊച്ചിയില്‍ തുടക്കം

By Web Team  |  First Published Dec 15, 2023, 3:18 PM IST

ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിധ്യം ചടങ്ങില്‍


സുരേഷ് ഗോപി അഭിനയിക്കുന്ന 257-ാമത്തെ സിനിമയ്ക്ക് കൊച്ചിയില്‍ തുടക്കമായി. സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നൽക്കുകയും ചെയ്തു.

ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ചടങ്ങില്‍ ഉണ്ടായിരുന്നു. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഗൗതം വസുദേവ് മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. ഇവർക്ക് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കഥ ജിത്തു കെ ജയൻ, മനു സി കുമാർ, തിരക്കഥ മനു സി കുമാർ, ചായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് മൺസൂർ മുത്തുട്ടി, കലാസംവിധാനം സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം നിസ്സാർ റഹ്‍മത്ത്, മേക്കപ്പ് റോണെക്സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോടോളർ പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ്‌ പൈങ്ങോട്.

Latest Videos

ഡിസംബർ 18 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അങ്കമാലി, കാലടി ഭാഗങ്ങളിലായാണ് ചിത്രീകരണം. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ നവീൻ. 

ALSO READ : 'മൈക്ക് ടെസ്റ്റിംഗ് 1, 2, 3'; കല്യാണിയുടെ 'ഫാത്തിമ' ഒടിടിയില്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!