സുരേഷ് ​ഗോപി- ബിജു മേനോൻ കൂട്ടുകെട്ട്; ടൈറ്റില്‍ പ്രഖ്യാപിച്ചു, തിരക്കഥ മിഥുൻ മാനുവൽ തോമസ്

By Web Team  |  First Published Apr 15, 2023, 7:08 PM IST

11 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം. 


നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ബിജു മേനോനും സുരേഷ് ​ഗോപിയും ഒന്നിക്കുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുക ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.  

​ഗരുഡൻ എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് ​ഗോപിയുടെയും ബിജുമേനോന്റെയും കണ്ണുകൾ ഉൾപ്പെടുത്തി കൊണ്ടാണ് സിനിമയുടെ ടൈറ്റിൽ തയ്യാറാക്കിയിരിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധാനം.  ഇരുവരും ലീഡ് റോളിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം മാജിക്ക് ഫ്രെയ്മ്സ് ആണ്. ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് സിനിമയുടെ മോഷൻ പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. ​

Latest Videos

കഥ-ജിനേഷ് എം, ഛായാ​ഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിം​ഗ്- ശ്രീജിത്ത് സാരം​ഗ്, സം​ഗീതം- ജെക്സ് ബിജോയ്, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ, ആർട്- അനീസ് നാടോടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അഭിനേതാക്കൾ ആരൊക്കെയാണെന്ന വിവരങ്ങൾ ഉടൻ പുറത്തുവരും. 

11 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'എഫ്‍ഐആര്‍', 'രണ്ടാം ഭാവം', 'ക്രിസ്റ്റ്യൻ ബ്രദേഴ്‍സ്', 'കളിയാട്ടം', 'കിച്ചാമണി എംബിഎ', 'പത്രം' എന്നിവയില്‍ സുരേഷേ ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒറ്റക്കൊമ്പൻ' എന്ന സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ എത്തിയിരുന്നു. 

ബിജു മേനോൻ ചിത്രമായി ഒടുവിലെത്തിയത് 'തങ്കം' ആണ്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. സുരേഷ് ഗോപി ചിത്രമായി ഒടുവിലെത്തിയത് 'മേം ഹൂം മൂസ'യാണ്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ഇത് കണ്ണൂർ സ്ക്വാഡ് ​ഗ്യാങ്; മമ്മൂട്ടി ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് എത്തി

click me!