ബിജു മേനോന്റെ കൗമാര പ്രായം അവതരിപ്പിക്കാൻ അഭിനേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.
ഒരുപാട് ഹിറ്റ് സിനിമകളില്‍ ഒന്നിച്ച താരങ്ങളാണ് സുരേഷ് ഗോപിയും ബിജു മേനോനും. വീണ്ടും ഒരു സിനിമയ്‍ക്കായി ഇവര്‍ ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇവര്‍ ഒന്നിക്കുന്ന സിനിമയുടേ പേരോ സംവിധായകനെയോ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ഒരു കാസ്റ്റിംഗ് കോള്‍ ക്ഷണിച്ചതാണ് ഇവരുടെ പ്രജക്റ്റിനെ കുറിച്ച് വാര്‍ത്ത പുറത്തുവരാൻ കാരണം.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മിക്കുന്ന പ്രൊജക്റ്റിലാണ് ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്നത്. ബിജു മേനോന്റെ കൗമാര പ്രായം അവതരിപ്പിക്കാനാണ് അഭിനേതാവിനെ തേടുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പരസ്യം ബിജു മേനോൻ പങ്കുവെച്ചിട്ടുണ്ട്. 'എഫ്‍ഐആര്‍', 'രണ്ടാം ഭാവം', 'ക്രിസ്റ്റ്യൻ ബ്രദേഴ്‍സ്', 'കളിയാട്ടം', 'കിച്ചാമണി എംബിഎ', 'പത്രം' എന്നിവയില്‍ സുരേഷേ ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ബിജു മേനോൻ ചിത്രമായി ഒടുവിലെത്തിയത് 'തങ്കം' ആണ്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. 'തങ്കം' എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് പ്രധാന വേഷങ്ങളിലുള്ളത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്. കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്. 'തങ്കം' എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്.
സുരേഷ് ഗോപി ചിത്രമായി ഒടുവിലെത്തിയത് 'മേം ഹൂം മൂസ'യാണ്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. കോൺഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചിത്രം നിർമ്മിച്ചിരിക്കുന്നു.
ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. വിഷ്‍ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.
Read More: ജോജുവിന് അറിയാം പുള്ളിയേക്കാളും അറിവ് എനിക്കാണെന്ന്: അഖില്‍ മാരാര്‍