സാധാ ചിരിപ്പടം എന്നതിനപ്പുറം ഡാർക്ക് ഹ്യൂമർ ജോണറിൽ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്നു.
ഈ ക്രിസ്മസിന് ആക്ഷൻ പടങ്ങൾക്കൊപ്പം തിയറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം 'എക്സ്ട്രാ ഡീസന്റ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. സുരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന നിലയ്ക്കാണ് സിനിമ കണ്ടിറങ്ങയവർ ഇഡിയെ വിശേഷിപ്പിക്കുന്നത്. സാധാ ചിരിപ്പടം എന്നതിനപ്പുറം ഡാർക്ക് ഹ്യൂമർ ജോണറിൽ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്നു.
സുരാജിനെ കൂടാതെ ഗ്രേസ് ആന്റണി, ശ്യാം മോഹൻ സുധീർ കരമന, വിനയ പ്രസാദ് വിനീത് തട്ടിൽ എന്നീ അഭിനേതാക്കളുടെ പെർഫോമൻസ് ഇഡിയെ മികവുറ്റതാക്കുന്നു. നമുക്ക് പരിചിതമായ ചുറ്റുപാടുകൾക്കുള്ളിൽ, ഒരു വീട്ടിനകത്തെ മനുഷ്യരുടെ കഥ മലയാളത്തിൽ അത്ര കണ്ട് പരിചയമില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ചിത്രത്തിന്റെ വിജയം. ഒന്നിലധികം ഗെറ്റപ്പുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സുരാജ് ചെയ്ത പ്രധാന കഥാപാത്രം ബിനു മാനറിസങ്ങൾ കൊണ്ട് ഞെട്ടിച്ചു. ഷമ്മിക്കും മുകുന്ദനുണ്ണിക്കുമൊപ്പം മലയാളത്തിലെ എക്സ്ട്രാ സൈക്കൊയായ് ഇനി ബിനുവുമുണ്ടാകും.
undefined
പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ നിർമ്മാണം. വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെലഡിയുടെ മാന്ത്രികൻ മോഹൻ സിത്താരയുടെ 'വരും കാത്തിരിക്കണം' എത്തി
ഇ.ഡി-എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, മാർട്ടിൻ ജോർജ് , അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..