'വെള്ളം' എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കാളായ ജോസ്‍കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്‍സ് പ്രൊഡക്ഷൻസിന്‍റെ ബാനറിലും ഒപ്പം സണ്ണിവെയ്ൻ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മ്മാണം
സണ്ണി വെയ്‍ന്‍ (Sunny Wayne) നായകനാവുന്ന പുതിയ ചിത്രം 'അപ്പന്‍' (Appan) തൊടുപുഴയില്‍ പാക്കപ്പ് ആയി. അലൻസിയർ, അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മജു (Maju) ആണ്. മഴയും മറ്റു പ്രതികൂല സാഹചര്യങ്ങളും നിലനിൽക്കെ അവയെയെല്ലാം അതിജീവിച്ച് ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചതിലുള്ള സന്തോഷം സണ്ണി വെയ്ൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 50 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.
രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 'വെള്ളം' എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കാളായ ജോസ്‍കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്‍സ് പ്രൊഡക്ഷൻസിന്‍റെ ബാനറിലും ഒപ്പം സണ്ണിവെയ്ൻ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മ്മാണം.
കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം ആർ ജയകുമാറും ചേര്‍ന്നാണ്. സംവിധായകന്‍റേതാണ് കഥ. ഛായാഗ്രഹണം പപ്പു. എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്‍റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മേക്കപ്പ് റോണെക്സ് സേവ്യർ, കലാസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പിയൻക്കാവ്, ലൊക്കേഷൻ മാനേജർ സുരേഷ്, ഡിസൈന്‍ ഷിന്‍റോ വടക്കേക്കര. ചിത്രീകരണം പൂർത്തിയാക്കിയ അപ്പൻ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും.