ഭീമന്‍റെ കുതിരയെ തടവല്‍, മോഹ നോട്ടവുമായി സണ്ണി- വീഡിയോ വൈറല്‍.!

By Web Team  |  First Published Jan 2, 2024, 10:43 AM IST

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാരാകുന്നു


കൊച്ചി: ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോൺ മലയാളം വെബ് സീരിസിൽ അഭിനയിക്കുന്നു. 'പാൻ ഇന്ത്യൻ സുന്ദരി' എന്നാണ് സീരിസിന്റെ പേര്. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ ആണ് സീരീസ് പ്രദർശനത്തിന് എത്തിക്കുക. എച്ച്ആർ പ്രൊഡക്ഷ്‍സിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന സീരീസിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ.

വെബ് സീരിസിന്‍റെ ആദ്യത്തെ ടീസര്‍ കഴിഞ്ഞ ദിവസം ഇറങ്ങി. ഭീമന്‍ രഘുവും സണ്ണി ലിയോണും ഈ ടീസറിലുണ്ട്. ശരപജ്ഞരം എന്ന ചിത്രത്തില്‍ ജയന്‍ കുതിരയെ തടവുമ്പോള്‍ ഷീല നോക്കി നില്‍ക്കുന്ന രംഗമാണ് സണ്ണിയും ഭീമന്‍ രഘുവും പുനരാവിഷ്കരിച്ചിരിക്കുന്നത്. വീഡിയോ ഇതിനകം വൈറലാണ്. 

Latest Videos

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആർ ഒടിടിയിലൂടെയാണ് സീരിസ്  റിലീസ് ചെയ്യുക. ഛായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ,  ചിത്ര സംയോജനം  അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ്  'പാൻ ഇന്ത്യൻ സുന്ദരി' എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 

ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദർ,  ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ , ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫർ : DJ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ ആതിര ദിൽജിത് എന്നിവരാണ്. 'ഓ മൈ ഗോസ്റ്റ്' എന്ന ചിത്രത്തിലാണ് സണ്ണി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 

വിജയ് ആരാധകര്‍ക്ക് ആനന്ദിക്കാന്‍ എന്ത് വേണം: 'ദ ഗോട്ട്' പ്രതീക്ഷയ്ക്കും അപ്പുറം, സെക്കന്‍റ് ലുക്ക് പുറത്ത്

വിജയിയെ വച്ച് പൊളിഞ്ഞ പടത്തിന്‍റെ റീമേക്കോ?: ആരാധകന്‍റെ പോസ്റ്റിന് വെങ്കിട്ട് പ്രഭുവിന്‍റെ കിടു മറുപടി.!
 

click me!