രാമനായി രണ്‍ബീര്‍, സീതയായി സായിപല്ലവി, രാവണനായി യാഷ്; ഹനുമാനായി എത്തുന്നത് മറ്റൊരു സൂപ്പര്‍താരം.!

By Web Team  |  First Published Jan 29, 2024, 8:32 AM IST

2024 മെയ് മാസത്തിൽ മൂന്ന് ഭാഗമായി ഒരുക്കുന്ന രാമായണത്തിന്‍റെ ആദ്യഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


മുംബൈ: ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് നിതേഷ് തിവാരിയുടെ ‘രാമായണം’. ശ്രീരാമന്‍റെ വേഷത്തിൽ രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുമെന്ന് റിപ്പോർട്ട്. ഇപ്പോൾ, ബാക്കിയുള്ള അഭിനേതാക്കള്‍ ആരെല്ലാം എന്നതില്‍ അന്തിമ തീരുമാനത്തിലേക്ക് അണിയറക്കാര്‍ എത്തിയെന്നാണ് വിവരം. ഈ ചിത്രത്തില്‍ ‘ഹനുമാനെ' അവതരിപ്പിക്കാന്‍ എത്തുന്ന ബോളിവുഡിലെ ഒരു സൂപ്പര്‍താരമാണ് എന്നാണ് വിവരം. 

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ നിതേഷ് തിവാരിയുടെ 'രാമായണം' സിനിമയില്‍ സണ്ണി ഡിയോൾ ഹനുമാനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ താരം ഹനുമാൻ്റെ വേഷം ചെയ്യുന്നതില്‍ പ്രഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം.

Latest Videos

പിങ്ക് വില്ല റിപ്പോര്‍ട്ട് പ്രകാരം ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്. 2024 മെയ് മാസത്തിൽ മൂന്ന് ഭാഗമായി ഒരുക്കുന്ന രാമായണത്തിന്‍റെ ആദ്യഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

അതേ സമയം ആദ്യ ഭാഗത്തിൽ സണ്ണി ഡിയോൾ ഒരു അതിഥി വേഷത്തിൽ മാത്രമായിരിക്കും ഉണ്ടാവുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ പൂർണ്ണ സാന്നിധ്യം ഉണ്ടാകും. ദാരാ സിംഗ് കഴിഞ്ഞാൽ സണ്ണി ഡിയോളാണ് ആധുനിക കാലത്ത് ഹനുമാൻ്റെ പര്യായമാകുകയെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുന്‍പ് രാമനന്ദ സാഗറിന്‍റെ രാമായണം സീരിയലില്‍ പ്രശസ്ത ഗുസ്തി താരം  ദാരാ സിംഗായിരുന്നു ഹനുമാനായി എത്തിയത്. അതേ സമയം  നിതേഷ് തിവാരിയുടെ ‘രാമായണം’ സിനിമയില്‍ രാമനായി രൺബീർ കപൂർ, സീതയായി സായ് പല്ലവി, രാവണനായി യാഷ്, കൈകേയിയായി ലാറ ദത്ത എന്നിവരും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. വിഭീഷണൻ്റെ വേഷം ചെയ്യാൻ നിർമ്മാതാക്കൾ വിജയ് സേതുപതിയുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും വിവരമുണ്ട്.

ബിഗ്ബോസ് ഹിന്ദി സീസണ്‍ 17 വിജയിയെ പ്രഖ്യാപിച്ചു; ലഭിക്കുന്ന സമ്മാനം ഞെട്ടിക്കുന്നത്.!

'മകളുടെ പടം, വിജയിയുടെ അനുജന്‍, രജനീകാന്തിന്‍റെ പ്രസ്താവന ഒരു വെടിനിര്‍ത്തലോ': തമിഴകത്ത് വന്‍ ചര്‍ച്ച.!
 

click me!