'സെൻട്രൽ' എന്നതിന് പകരം 'ലോക്കൽ' എന്നാക്കി: സണ്ണി ഡിയോള്‍ ചിത്രം ജാട്ടിന് 22 വെട്ട് !

സണ്ണി ഡിയോളിന്റെ 'ജാട്ട്' എന്ന ചിത്രത്തിൽ 22 മാറ്റങ്ങൾ വരുത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. അധിക്ഷേപകരമായ വാക്കുകൾ നീക്കം ചെയ്യുകയും രംഗങ്ങളിൽ വെട്ടിച്ചുരുക്കലുകൾ വരുത്തുകയും ചെയ്തു.

Sunny Deol starrer Jaat Update CBFC asks for changes in 22 scenes

ദില്ലി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സണ്ണി ഡിയോള്‍ നായകനായ ജാട്ട് എന്ന ചിത്രത്തില്‍ 22 ഇടത്ത് മാറ്റം വരുത്തി. പല അധിക്ഷേപരമായ വാക്കുകളും നീക്കം ചെയ്ത സെന്‍സര്‍ ബോര്‍ഡ്.  'ഭാരത്' എന്നതിന് പകരം 'ഹമാര' എന്നും 'സെൻട്രൽ' എന്നതിന് പകരം 'ലോക്കൽ' എന്നുമാക്കി മാറ്റി.

ചിത്രത്തിലെ രംഗങ്ങളും മാറ്റിയിട്ടുണ്ട്. ഒരു വനിതാ പോലീസ് ഇൻസ്‌പെക്ടറെ അപമാനിക്കുന്ന രംഗത്തിന്റെ 40% കുറച്ചു, ഒരു പുരുഷ ഇൻസ്‌പെക്ടർ സ്ത്രീയെ പീഡിപ്പിക്കുന്ന 40% കുറച്ചു. ഒരാളെ കൊലപ്പെടുത്തുന്ന അക്രമാസക്തമായ രംഗം 30% കുറച്ചിട്ടുണ്ട്. ഒപ്പം ചിത്രത്തില്‍ ഇ-സിഗരറ്റിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Videos

സിബിഎഫ്‌സി നിർമ്മാതാക്കളോട് പത്ത് സീനുകൾ വരെ സിജിഐ ഉപയോഗിച്ചു എന്ന നിര്‍ദേശം കാണിക്കാന്‍ പറഞ്ഞിട്ടുണ്ട്.  ചുരുക്കത്തിൽ, ജാട്ടിന്റെ 22 സീനുകളിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. ഈ പരിഷ്കാരങ്ങൾ കാരണം, 2 മിനിറ്റും 6 സെക്കൻഡും ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റിയിട്ടുണ്ട്.

ഈ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ, ജാറ്റിന് സിബിഎഫ്‌സി യു/എ 16+ സർട്ടിഫിക്കറ്റ് നൽകി. സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ചിത്രത്തിന്റെ ദൈർഘ്യം 153.31 മിനിറ്റാണ്. അതായത് 2 മണിക്കൂർ 33 മിനിറ്റും 31 സെക്കൻഡുമാണ്.

പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, പീപ്പിള്‍ ഫിലിം ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയുടെ വില്ലന്‍ കഥാപാത്രത്തെ ആവിഷ്കരിക്കുന്നത്. രണതുംഗ എന്നാണ് വില്ലന്‍ കഥാപാത്രത്തിന്‍റെ പേര്.

തീര്‍ത്തും തെലുങ്ക് മാസ് മസാല ടൈപ്പ് രീതിയിലാണ് ഈ ബോളിവുഡ് ചിത്രം എടുത്തിരിക്കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. വില്ലന്‍റെ പിടിയിലായ ഒരു നാട് രക്ഷിക്കാന്‍ എത്തുന്ന നായകന്‍ എന്ന ആശയത്തിലാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

ഏപ്രില്‍ 10നാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്യുന്നത്. റാം ലക്ഷ്മണ്‍, വി വെങ്കട്ട്, പീറ്റര്‍ ഹെയ്ന്‍, അനല്‍ അരസ് എന്നിവരാണ് ചിത്രത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കിയത്. 

'ആവേശം' വേണ്ടെന്ന് പറഞ്ഞ ബാലയ്യയുടെ അടുത്ത തീരുമാനം: പ്രിയ സംവിധായകന്‍റെ ആ ചിത്രത്തോടും 'നോ' പറഞ്ഞു!

'തെലുങ്ക് മോഡല്‍ മാസ് മസാല': സണ്ണി ഡിയോളിന്റെ 'ജാട്ട്': ട്രെയിലർ പുറത്തിറങ്ങി

vuukle one pixel image
click me!