ഗദർ 2 വന്‍ ഹിറ്റ്: സണ്ണി ഡിയോള്‍ പ്രതിഫലം 50 കോടിയായി ഉയര്‍ത്തിയോ, സണ്ണി ഡിയോള്‍ തന്നെ പറയുന്നു.!

By Web Team  |  First Published Sep 10, 2023, 7:27 PM IST

ഈ ഗംഭീര തിരിച്ചുവരവില്‍ തന്‍റെ പ്രതിഫലം സണ്ണി ഡിയോള്‍ കുത്തനെ ഉയര്‍ത്തിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


മുംബൈ: ഗദർ 2 റിലീസായി ഒരു മാസത്തോട് അടുക്കുകയാണ്. സണ്ണി ഡിയോൾ ചിത്രം പ്രേക്ഷകരെ ഇപ്പോഴും തീയറ്ററിലേക്ക് എത്തിക്കുന്നുണ്ട്. 22 വർഷം മുന്‍പ് ഇറങ്ങിയ ഗദറിന്‍റെ രണ്ടാം ഭാഗം സണ്ണി ഡിയോളിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു.  സണ്ണി ഡിയോളിന്റെ മികച്ച ഒരു തിരിച്ചുവരവ് ആണെന്ന് നിരൂപകരും അഭിപ്രായപ്പെടുന്നത്. അതേ സമയം  'ഗദര്‍ 2' ഇതുവരെ 510 കോടി നേടിയെന്നാണ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ഗംഭീര തിരിച്ചുവരവില്‍ തന്‍റെ പ്രതിഫലം സണ്ണി ഡിയോള്‍ കുത്തനെ ഉയര്‍ത്തിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എട്ടു കോടിക്ക് അടുത്താണ് ഗദര്‍ 2വില്‍ സണ്ണി പ്രതിഫലം വാങ്ങിയതെങ്കില്‍ ഇനിയങ്ങോട്ട് അത് 50 കോടിയായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഒരു ഹിന്ദി ടോക്ക് ഷോയില്‍ ഈ റിപ്പോര്‍ട്ടിനോട് സണ്ണി ഡിയോള്‍ തന്നെ പ്രതികരിച്ചു. 

Latest Videos

പ്രതിഫലം വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ ടിവി പരിപാടിയിലാണ് സണ്ണി ഡിയോള്‍ പ്രതികരിച്ചത്. ഗദര്‍ 2 വലിയ വിജയമായപ്പോള്‍ താങ്കള്‍ പ്രതിഫലം 50 കോടിയാക്കിയെന്ന് കേട്ടല്ലോ എന്നാണ് അവതാരകന്‍ ചോദിച്ചത്. ഇതിന് ചിരിയായിരുന്നു ആദ്യ മറുപടി. ഒരു നടന് എന്ത് പ്രതിഫലം നല്‍കണമെന്ന കാര്യം നിർമ്മാതാവാണ് തീരുമാനിക്കുക. ഒരു നടന് എത്ര പണം ഉണ്ടാക്കാന്‍ കഴിയും എന്നത് അനുസരിച്ച് പ്രതിഫലം നൽകണമെന്നാണ് സണ്ണി പറഞ്ഞത്. എന്നാല്‍ തന്‍റെ ചിത്രം ഇത്രയും ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് ഒരു നടന് നിശ്ചിത ശമ്പളം ചോദിക്കാനും അവകാശമുണ്ടെന്ന് സണ്ണി കൂട്ടിച്ചേര്‍ത്തു. 

50 കോടി തന്നാലോ എന്ന ചോദ്യത്തിനും സണ്ണി പ്രതികരിച്ചു, "ഒരു നിർമ്മാതാവിന് എനിക്ക് അത്രയും പ്രതിഫലം നൽകണമെന്ന് തോന്നുന്നുവെങ്കിൽ, എനിക്ക് അത് ഒകെയാണ്. എന്നാല്‍ ഞാന്‍ അത്യവശ്യമാണെന്ന് തോന്നുന്ന ഒരു സിനിമയില്‍ ഒരു പ്രേത്യക തുക പ്രതിഫലം തന്നില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് പറയില്ല. അങ്ങനെയല്ല ഞാൻ പ്രവർത്തിക്കുന്നത്. എന്നും ഒരു സിനിമ പ്രൊജക്ടിന് ഞാന്‍ ഒരു ഭാരമായി മാറരുത് എന്നാണ് ചിന്തിക്കാറ്" - സണ്ണി ഡിയോള്‍ പറഞ്ഞു. 

ഗദർ 2 ഇത്ര വലിയ വിജയമാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും സണ്ണി ഡിയോൾ പറഞ്ഞു. ആദ്യഭാഗം വന്നപ്പോൾ അന്ന് സോഷ്യല്‍ മീഡിയയില്ല മൌത്ത് പബ്ലിസിറ്റിയിലൂടെ ചിത്രത്തിനോട് സ്നേഹം തോന്നി എത്തിയവരാണ് ആ ചിത്രം വിജയിപ്പിച്ചത്. എന്നാൽ രണ്ടാം ഭാഗം ക്ലിക്ക് ആകുമെന്ന തോന്നൽ ഞങ്ങൾക്ക് ഉണ്ടായിരുന്നു. അക്കാലത്ത് ഞങ്ങൾ പ്രൊമോഷനുകൾക്ക്. രണ്ടാം ഭാഗത്തിന്‍റെ കഥയ്ക്ക് വേണ്ടി താനും സംവിധായകൻ അനിൽ ശർമ്മയും ഏറെ കഷ്ടപ്പെട്ടുവെന്ന് സണ്ണി ഡിയോള്‍ പറഞ്ഞു. 

ലിയോയ്ക്കും, ജയിലറിനും രണ്ട് നീതിയോ?: ജയിലറിലെ പ്രധാന രംഗം ചൂണ്ടികാട്ടി വിജയ് ആരാധകര്‍ കലിപ്പില്‍.!

'ജവാനിലെ നായികയായി നയന്‍താര എത്തിയത് ഇങ്ങനെ; ഇതൊരു ബുദ്ധിപരമായ തീരുമാനം'

​​​​​​​Asianet News Live
 

click me!