ക്രിസ്മസ് ദിനത്തിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജാക്വലിൻ ഫെർണാണ്ടസിന് എഴുതിയ കത്ത് വൈറലായി. കത്തിൽ, സുകേഷ് ജാക്വലിനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും വിലയേറിയ സമ്മാനം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ദില്ലി: ക്രിസ്മസ് ദിനത്തിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് ജയിലിൽ കഴിയുന്ന തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖർ എഴുതിയ കത്ത് വൈറലാകുന്നു. സുകേഷ് ചന്ദ്രശേഖർ ഇപ്പോൾ ദില്ലി തിഹാർ ജയിലിലാണ്. ഈ കത്തിൽ സുകേഷ് ജാക്വലിനോടുള്ള സ്നേഹം പ്രകടിപ്പിക്കുക മാത്രമല്ല, ജാക്വലിന് ക്രിസ്മസിന് വിലയേറിയ എന്തെങ്കിലും സമ്മാനമായി നൽകുമെന്നും പറഞ്ഞു. കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
റെഡ്ഡീറ്റില്‍ പ്രചരിക്കുന്ന കത്തില്‍ സുകേഷ് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് "ബേബി, ക്രിസ്തുമസ് ആശംസിക്കുന്നു. നമ്മുടെ ഒന്നിച്ചുള്ള സ്നേഹവും സമാഗമവും ഇല്ലാതെ മറ്റൊരു മനോഹരമായ വർഷവും ഏറ്റവും പ്രിയപ്പെട്ട ആഘോഷവും കടന്നുപോകുന്നു. എന്നാല്‍ നമ്മുടെ ആത്മാക്കൾ ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ നിനക്ക് ഒരു ക്രിസ്മസ് ആശംസിക്കുമ്പോൾ, എനിക്ക് നിന്‍റെ രണ്ട് കൈകളും പിടിച്ച് നിന്‍റെ കണ്ണിലേക്ക് നോക്കുന്നത് അനുഭവിക്കാന്‍ കഴിയും" കത്തിന്‍റെ ആദ്യഭാഗത്ത് പറയുക.
undefined
വിലകൂടിയ സമ്മാനവും ജാക്വലിൻ ഫെർണാണ്ടസിന് സുകേഷ് പ്രഖ്യാപിച്ചു. "ഇന്ന് ഞാൻ നിനക്ക് സമ്മാനിക്കുന്നത് ഒരു കുപ്പി വീഞ്ഞല്ല, നീ സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത ഒന്നാണ് 'ഫ്രാൻസ്' എന്ന പ്രണയരാജ്യത്തെ ഒരു മുന്തിരിത്തോട്ടം"
ജാക്വലിൻ സമ്മാനമായി വാഗ്ദാനം ചെയ്ത മുന്തിരിത്തോട്ടത്തില്‍ 107 വർഷം പഴക്കമുള്ള ടസ്കൻ ശൈലിയിലുള്ള മനോഹരമായ വീടും വൈന്‍ നിര്‍മ്മാണ ശാലയും ഉണ്ട്. അടുത്ത് തന്നെ ജാക്വലിനെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയും സുകേഷ് കത്തില്‍ പങ്കിടുന്നു.
മുൻ റിലിഗെയർ പ്രൊമോട്ടർ മൽവീന്ദർ സിങ്ങിന്‍റെ ഭാര്യയെ കബളിപ്പിച്ച് കേന്ദ്ര ആഭ്യന്തര, നിയമ സെക്രട്ടറിയാണെന്ന് നടിച്ച് 200 കോടി രൂപ തട്ടിയെടുത്തതിനാണ് സുകേഷ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിൽ ജാക്വലിൻ ഫെർണാണ്ടസിനേയും നോറ ഫത്തേഹിയേയും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചുവരുത്തിയിരുന്നു. താൻ ഈ നടിമാരുമായി ഡേറ്റിംഗ് നടത്തുകയാണെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.
ആഡംബര കാറുകളും ആഭരണങ്ങളും ഉൾപ്പെടെ വിവിധ സമ്മാനങ്ങളാണ് സുകേഷ് ജാക്വിലിന് നൽകിയത് എന്നാണ് വിവരം. മറ്റൊരു കേസിൽ വികെ ശശികല വിഭാഗത്തിന് എഐഎഡിഎംകെയുടെ ചിഹ്നം ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായും സുകേഷിനെതിരെ കേസുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് സുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
എന്നെ ആകര്‍ഷിക്കുന്ന സൗന്ദര്യം ഉണ്ടായേക്കാം, പക്ഷെ: ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് ബോണി കപൂര്‍