ലിജോ സാറിനെ പോലൊരു മനസ് എല്ലാ സംവിധായകര്‍ക്കും ഉണ്ടാകട്ടെ. അത്രമാത്രമാണ് ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. ലിജോ സാറിന് അങ്ങനെയൊരു ചിന്തയുണ്ടെന്ന് തോന്നുന്നില്ല.
തിരുവനന്തപുരം: വാനമ്പാടി എന്ന സീരിയിലൂടെ താരമായ നടിയാണ് സുചിത്ര. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലൂടെയാണ് സുചിത്ര സിനിമയിലെത്തുന്നത്. ചിത്രത്തിലെ സുചിത്രയുടെ വേഷം കയ്യടി നേടിയിരുന്നു. അതേസമയം സീരിയിലില്‍ നിന്നും തിരഞ്ഞെടുത്തതില്‍ പലര്‍ക്കും ദഹിച്ചിട്ടില്ലെന്നാണ് സുചിത്ര പറഞ്ഞത്. മൈൽസ്റ്റോൺ മേക്കേസിനു നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര മനസ് തുറന്നത്.
'ഇപ്പോഴും പല ആളുകള്‍ക്കും സീരിയലില്‍ നിന്ന് എടുത്തത് ദഹിച്ചിട്ടില്ല. 'സീരിയലില്‍ നിന്ന് എടുത്തോ' എന്നൊക്കെയുള്ള ഫേക്ക് അക്കൗണ്ടില്‍ നിന്നുള്ള മെസേജുകള്‍ വരാറുണ്ട്. സീരിയലില്‍ നിന്ന് പോയോ അയ്യേ, ലിജോ സാര്‍ സീരിയലില്‍ നിന്നെടുത്തതാണോ' അങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇപ്പോഴുമുണ്ട്. സീരിയലില്‍ നിന്ന് ആയിക്കോട്ടെ, എല്ലാവരും കലാകാരന്മാര്‍ ആണെന്നുള്ള കണ്‍സിഡറേഷന്‍ കൊടുക്കുക. സീരിയല്‍ നിന്ന് വരുന്ന ആള്‍ക്കാര്‍ ആണെങ്കില്‍ അഭിനയിച്ചു വരുന്നവരാണ്. നിങ്ങള്‍ അങ്ങനെ ചിന്തിക്കാതിരിക്കുക എല്ലാവര്‍ക്കും അവസരങ്ങള്‍ കിട്ടട്ടെ. എല്ലാ മേഖലയിലും എല്ലാവര്‍ക്കും സജീവമായി നില്‍ക്കാന്‍ പറ്റട്ടെ'' എന്നാണ് സുചിത്ര പറയുന്നത്.
ലിജോ സാറിനെ പോലൊരു മനസ് എല്ലാ സംവിധായകര്‍ക്കും ഉണ്ടാകട്ടെ. അത്രമാത്രമാണ് ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. ലിജോ സാറിന് അങ്ങനെയൊരു ചിന്തയുണ്ടെന്ന് തോന്നുന്നില്ല. ആര് നന്നായി പെര്‍ഫോം ചെയ്യുന്നുവോ അവര്‍ നമ്മുടെ സിനിമയില്‍ വേണം എന്നാണ് ചിന്തിക്കുന്നത്. അങ്ങനെ എല്ലാവരും ചിന്തിക്കട്ടെ എന്നും സുചിത്ര പറയുന്നുണ്ട്.
ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. വാനമ്പാടി കഴിഞ്ഞ് നിന്ന സമയത്ത് കുറേ സിനിമകളില്‍ നിന്നും വിളിച്ചിരുന്നു. വിളിച്ച ശേഷം ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കും. സീരിയല്‍ കഴിഞ്ഞ് നില്‍ക്കുകയാണ്, സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ഞാന്‍ പറയും. അടുത്ത കോളില്‍ പറയുക, സീരിയലില്‍ ഒത്തിരി എസ്റ്റാബ്ലിഷ് ആയിപ്പോയി, എല്ലാവരുമായി ചര്‍ച്ച ചെയ്തപ്പോള്‍ തല്‍ക്കാലം വേണ്ട എന്നാണ്, കുറച്ച് കഴിഞ്ഞ് എല്ലാവരും ഈ മുഖം ഒന്ന് മറക്കട്ടെ എന്നാണ് പറയുക. എനിക്ക് അറിയില്ല അതെന്താണെന്ന്. പക്ഷെ അങ്ങനെ ചിന്തിക്കുന്നുവല്ലോ എന്നോര്‍ത്ത് സങ്കടം വന്നിട്ടുണ്ടെന്നും സുചിത്ര പറയുന്നു.
കനക സിനിമ വിട്ടത് എന്തുകൊണ്ട്; 'മനസ്സിലെ മായാത്ത മുറിവ്' കാരണം വെളിപ്പെടുത്തി സൂപ്പര്‍താരം