ലിയോയില്‍ ത്രസിപ്പിച്ച കാര്‍ ചേയ്‍സിംഗ് രംഗത്തിന് പിന്നില്‍, രഹസ്യം വെളിപ്പെടുത്തി അൻപറിവ്

By Web Team  |  First Published Nov 4, 2023, 5:27 PM IST

ലിയോയുടെ കാര്‍ ചേസിന്റെ രഹസ്യം ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാര്‍ വെളിപ്പെടുത്തുന്നു.


ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരുന്നു ലിയോ.  ദളപതി വിജയ്‍ ലിയോയില്‍ നിറഞ്ഞാടി. പ്രതീക്ഷകള്‍ക്കപ്പുറത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ലിയോ. ലിയോയില്‍ ത്രസിപ്പിച്ച കാര്‍ ചേസിംഗിനെ കുറിച്ച് അൻപറിവ് വെളിപ്പെടുത്തിയത് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.

അൻപറിവായിരുന്നു ലിയോയുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാര്‍. വിജയ്‍യുടെ ലിയോയിലെ ഓരോ സ്റ്റണ്ട് രംഗങ്ങളും പ്രധാനപ്പെട്ടതാണ് എന്ന് അൻപറിവ് വ്യക്തമാക്കുന്നു. എന്നാല്‍ കാര്‍ ചേസിംഗ് പ്രത്യേകതയുള്ളതാണ്. കാരണം അത് അങ്ങനെയാണ് ചെയ്‍തെടുത്തത്. ആ നിര്‍ണായക കാര്‍ ചേസിംഗ് രംഗം മുഴുവനും സെറ്റിലാണ് ചെയ്‍തത്. ഒരു ബൈക്കും ഒരു കാറുമാണ് രംഗത്ത് ഉപയോഗിച്ചത്. ഇന്ന് നമുക്കുള്ള സാങ്കേതിക വിദ്യയിലൂടെയാണ് ചിത്രത്തില്‍ മികച്ചതായി എല്ലാം സാധിച്ചത് എന്നും ഇരട്ട സഹോദരൻമാരായ അൻപറിവ് വ്യക്തമാക്കുന്നു.

Latest Videos

ലിയോയില്‍ ദളപതി വിജയ് പാര്‍ഥിപനെനെന കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. ആക്ഷനില്‍ വിജയുടെ മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാണാനായിരുന്നത്. ലോക നിലവാരത്തിലുള്ളതാണ് ലിയോയിലെ ആക്ഷൻ രംഗങ്ങള്‍ എന്ന് അഭിപ്രായങ്ങളുണ്ടായി. സ്റ്റൈലിഷുമായിരുന്നു വിജയ് ലിയോയില്‍.

ആക്ഷൻ നായകൻ എന്നതിലുപരിയായി വിജയ് ചിത്രത്തില്‍ ഫാമിലി മാനായും മികച്ച പ്രകടനം നടത്തി. കുടുംബനാഥനായി വിജയ്‍യെ ലിയോയില്‍ കണ്ടത് താരത്തിന്റെ ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. ലിയോയില്‍ നായകനായ പാര്‍ഥിപനായി വൈകാരിക രംഗങ്ങളിലും വിജയ് മികച്ച് നിന്നു. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയവരും വേഷമിടുന്നു.

Read More: ഒരു ഫീല്‍ ഗുഡ് ചിരി, 'തോല്‍വി എഫ്‍സി' റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!