സ്റ്റെഫി ലിയോണ്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധ നേടുന്നു.
മലയാള സീരിയൽ രംഗത്തെ ശ്രദ്ധേയ താരമാണ് സ്‌റ്റെഫി ലിയോൺ. മികച്ച അഭിനയ ശൈലിയാണ് സ്റ്റെഫിയെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റിയത്. അതുകൊണ്ട് തന്നെ മികച്ച വേഷങ്ങൾ താരത്തെ തേടിയെത്താറുമുണ്ട്. ഏഴ് സീരിയലുകളിലാണ് സ്റ്റെഫി ഇതുവരെ നായിക വേഷത്തിലെത്തിയത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ലൊക്കേഷൻ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. തന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയുമായാണ് സ്റ്റെഫി ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പ്രസന്നത നിറഞ്ഞ മുഖവുമായാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നത്. സ്ലീവ്ലസ് ഗൗണിൽ സുന്ദരിയായാണ് സ്റ്റെഫി ഷൂട്ടിൽ എത്തുന്നത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽക്കുന്നത്. ഹിന്ദി നടി കങ്കണയെ പോലുണ്ടെന്നാണ് ഒരാളുടെ കമന്റ്. എന്തായാലും സ്റ്റെഫിയുടെ ഫോട്ടോഷൂട്ട് ഹിറ്റായിക്കഴിഞ്ഞു.
മികച്ചൊരു നർത്തകി കൂടിയാണ് താരം. അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. കേരളനടനത്തിനു ദേശീയ തലത്തിൽ പുരസ്‍കാരം ലഭിച്ചു. അതിനുശേഷമാണ് അഭിനയരംഗത്തേക്കു തിരിയുന്നത്. ഇപ്പോൾ നൃത്തവും അഭിനയത്തോടൊപ്പം തന്നെ കൊണ്ടുപോകുന്നുണ്ട് സ്റ്റെഫി.
'അഗ്നിപുത്രി'യാണ് ആദ്യ സീരിയൽ, ഇരട്ട വേഷത്തിലായിരുന്നു. 'മാനസവീണ', 'ഇഷ്‍ടം', 'സാഗരം സാക്ഷി', 'വിവാഹിത', 'ക്ഷണപ്രഭാചഞ്ചലം, 'ഭാവന' എന്നിവയാണ് മറ്റ് സീരിയലുകൾ. ഇതിൽ 'സാഗരം സാക്ഷിടയില്‍ ഇരട്ട വേഷമായിരുന്നു താരത്തിന്. തനി നാടൻ പെൺകുട്ടിയും നർത്തകിയുമായ രഞ്ജിനിയും മോഡേണും പ്രതിനായികയുമായ ഭദ്രയും. വളരെ ആസ്വദിച്ചു ചെയ്‍തു, തനിക്കു വളരെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ഇതെന്ന് സ്റ്റെഫി നേരത്തെ പറഞ്ഞിട്ടുണ്ട്.
സംവിധായകൻ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു മ്യൂസിക് ആൽബത്തിനു വേണ്ടി വർക്ക് ചെയ്യാൻ വിളിച്ചപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടത്. അങ്ങനെ അധികം പ്രണയിച്ചു നടന്ന ജോഡികളല്ല എന്നും, പക്ഷേ നല്ല സ്നേഹം ഉണ്ടായിരുന്നുവെന്നും സ്റ്റെഫി പറഞ്ഞിട്ടുണ്ട്. രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോയായിരുന്നു കല്യാണം.
Read More: 'മോണ്‍സ്റ്റര്‍' കണ്ടു, എല്ലാവരും മനോഹരമായി ചെയ്‍തെന്ന് മോഹൻലാല്‍