ദിൽഷ ഇനി നായിക; ഒപ്പം അജുവും അനൂപ് മേനോനും; സിനിമ പ്രഖ്യാപിച്ചു

By Web Team  |  First Published Mar 18, 2023, 5:55 PM IST

അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രം. 


ബി​ഗ്ബോസ് സീസൺ നാല് വിജയിയും നർത്തകിയുമായ ദിൽഷ പ്രസന്നൻ നായിക ആകുന്നു. 'ഓ സിൻഡ്രെല്ല' എന്നാണ് ചിത്രത്തിന്റെ പേര്. അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വർ​ഗീസും കഥാപാത്രമായി എത്തുന്നു. അനൂപ് മേനോനും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. 

"ഇതാ എന്റെ അരങ്ങേറ്റ ചിത്രം ഓ സിൻഡ്രെല്ല പ്രഖ്യാപിക്കുന്നു.. എല്ലാറ്റിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പി ഏട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിന് നന്ദി. എന്നെ നയിക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്.. എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം", എന്നാണ് ദില്‍ഷ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.      

Latest Videos

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ദിൽഷ പ്രസന്നൻ. പിന്നീട് ബി​ഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെ മലയാളികൾക്ക് ദിൽഷ ഏറെ സുപരിചിതയായി മാറി. പിന്നാലെ മലയാളം ബിഗ് ബോസില്‍ കിരീടം നേടുന്ന ആദ്യത്തെ വനിത എന്ന ഖ്യാതിയും ദില്‍ഷ സ്വന്തമാക്കി. 

'ജീവിതം ഒരു സവാരി': മഞ്ജു വാര്യർക്ക് പിന്നാലെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി സൗബിൻ

 ഷോയ്ക്കിടയിൽ സഹമത്സരാർത്ഥി റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു, എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്. എന്തായാലും ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയാണ് ദിൽഷ ഇപ്പോൾ. 

ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ. ഏഷ്യാനെറ്റില്‍ തന്നെ സംപ്രേഷണം ചെയ്യുന്ന ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് ദില്‍ഷ ഇപ്പോള്‍ പങ്കെടുക്കുന്നത്. ഡാൻസ് അല്ലാതെ അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദിൽഷ നേരത്തെ പറഞ്ഞിരുന്നു. ഏതാനും ചില സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്. 

tags
click me!