ഫിനാലെ പോരാട്ടത്തിൽ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഒരാളും മാറ്റുരയ്ക്കാനെത്തും.
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ സീസൺ 9ന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് കളം ഒരുങ്ങി കഴിഞ്ഞു. ഏഷ്യാനെറ്റിൽ ഒക്ടോബര് 20ന് വൈകുന്നേരം 6 മണിമുതൽ ഫിനാലെയുടെ സംപ്രേക്ഷണം ആരംഭിക്കും. അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബൽറാം എന്നിവരാണ് ഫൈനലിസ്റ്റുകൾ. വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിർണായക റൗണ്ടുകൾക്കും ശേഷമാണ് ഇവരെ തെരഞ്ഞെടുത്തത്. ഒപ്പം ഫിനാലെ പോരാട്ടത്തിൽ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഒരാളും മാറ്റുരയ്ക്കാനെത്തും.
ഒക്ടോബര് 20 ന് എറണാകുളം അങ്കമാലി ആഡ് ലക്സ് കൺവെൻഷൻ സെന്‍ററില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്റ്റാർ സിംഗർ സീസൺ 9 ഗ്രാൻഡ് ഫിനാലെയുടെ ഷൂട്ടിംഗ് ആരംഭിക്കും. ആഡ് ലക്സ് കൺവെൻഷൻ സെന്‍ററിലേക്ക് ഉച്ചക്ക് 2 മണി മുതൽ കാണികൾക്ക് പ്രവേശനമുണ്ടായിരിക്കും. പ്രവേശനം പാസ് മൂലം ആയിരിക്കും.
സീസൺ 9ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ കെ എസ് ചിത്ര, സിത്താര, വിധു പ്രതാപ് തുടങ്ങിയവരാണ്. അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയ സിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിരുന്നു. ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരനും ഉണ്ടാകും.
സ്റ്റാർ സിംഗര്‍ സീസൺ 9 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം വിദ്യ ബാലനും എത്തുന്നുണ്ട്. കൂടാതെ അന്ന പ്രസാദ്, ബിജു കുട്ടൻ, ബിനു അടിമാലി, മാവേലിക്കര ഷാജി, രശ്മി തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടും. എന്തായാലും സീസൺ ഒൻപതിന്റെ കിരീടം ആര് ചൂടുമെന്നറിയാൻ രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടി വരും.
നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു, വിടവാങ്ങിയത് പ്രേം നസീറിൻ്റെ ആദ്യ നായിക
2024 ജൂലൈ 22ന് ആണ് ഒന്‍പതാം സീസണ് തുടക്കമായത്. പ്രശസ്ത സംഗീതസംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ കീരവാണി ആയിരുന്നു സീസണ്‍ ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിങ്ങർ സീസൺ 9ന്റെ വേദിയിൽ മാറ്റുരയ്ക്കാന്‍ എത്തിയത്. ആർ ജെ വർഷ ആയിരുന്നു അവതാരക.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം