രാജമൗലി മഹേഷ് ബാബു ചിത്രം എന്ന് റിലീസാകും; പ്രധാന അപ്ഡേറ്റ്

By Web Team  |  First Published Jun 7, 2024, 1:14 PM IST

#SSMB29 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രം ഒരു അഡ്വഞ്ചര്‍ സ്റ്റോറിയാണ് എന്നാണ് വിവരം.  


ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം മഹേഷ് ബാബുവും വിഖ്യാത സംവിധായകന്‍ എസ്എസ് രാജമൗലിയും  ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ സിനിമ ലോകം ഉറ്റുനോക്കുന്നത്. ആര്‍ആര്‍ആര്‍ ഇറങ്ങിയ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. 

ഇപ്പോള്‍ ചിത്രത്തിന്‍റെ കാസ്റ്റിംഗ് അടക്കം പുരോഗമിക്കുന്നുവെന്നാണ് വിവരം. എപ്പോഴും ഒരു ചിത്രം സമയമെടുത്ത് ചെയ്യുന്ന വ്യക്തിയാണ് രാജമൗലി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദുബായിലാണ് പുരോഗമിക്കുന്നത്. അതേ സമയം ചില ടോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 2027 ആദ്യപാദത്തിലാണ് റിലീസാകുക എന്നാണ് പുറത്തുവരുന്ന വിവരം. 

Latest Videos

#SSMB29 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രം ഒരു അഡ്വഞ്ചര്‍ സ്റ്റോറിയാണ് എന്നാണ് വിവരം.  ഈ വർഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി ചിത്രത്തിന്‍റെ യൂണിറ്റുമായി അടുത്ത ഒരു സ്രോതസ്സ് ഹിന്ദുസ്ഥാൻ ടൈംസിനോട് സ്ഥിരീകരിച്ചിരിക്കുന്നത്. 

അതേ സമയം ചിത്രത്തിലെ കാസ്റ്റിംഗ് സംബന്ധിച്ച് ബന്ധപ്പെട്ട് വന്ന വാര്‍ത്ത നിഷേധിച്ച് നിര്‍മ്മാതാക്കള്‍  പത്രകുറിപ്പ് ഇറക്കിയിരുന്നു. ശ്രീ ദുര്‍ഖ ആര്‍ട്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. അടുത്തിടെ ചിത്രത്തിന്‍റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാകും എന്നും നിര്‍മ്മാതാവ് കെഎല്‍ നാരായണ ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. 

അതേ സമയം ചിത്രത്തിന്‍റെ പേര് എന്തായിരിക്കും എന്ന അഭ്യൂഹം അടുത്തിടെ പുറത്തുവന്നിരുന്നു. 'മഹാരാജ', ചക്രവര്‍ത്തി എന്നീ പേരുകളാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന തരത്തിലായിരുന്നു വാര്‍ത്ത വന്നത്.  അഡ്വഞ്ചർ ത്രില്ലർ ആയതിനാൽ രാജമൗലിയും സംഘവും വിവിധ ടൈറ്റിലുകള്‍ തേടിയാണ് പാന്‍ ഇന്ത്യ അപ്പീല്‍ ഉള്ള പേരില്‍ എത്തിയത് എന്നായിരുന്നു വാര്‍ത്ത. 

എന്നാല്‍ ഇത് ആദ്യമായി ഇത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് രാജമൗലി. ആന്ധ്രയില്‍ ഒരു ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴാണ് രാജമൗലി ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ചിത്രം പ്രീ പ്രൊഡക്ഷനിലാണ്. ഇപ്പോള്‍ കേള്‍ക്കുന്ന പേരുകള്‍ ആല്ല. ചിത്രത്തിന് ഇതുവരെ ടൈറ്റില്‍ ഇട്ടിട്ടില്ലെന്നും രാജമൗലി വ്യക്തമാക്കി.

'ആ പയ്യനാണ്, ആവേശം പയ്യനെന്ന് ഞാന്‍ അറിഞ്ഞില്ല': തുറന്നു പറഞ്ഞ് സത്യരാജ്

'പാരകളുണ്ടോ? സുരേഷ് ഒരു സോപ്പാണോ?': അന്ന് സുരേഷ് ഗോപിയുടെ ഉത്തരങ്ങള്‍, ആദ്യത്തെ അഭിമുഖം വൈറല്‍

click me!