'വലിയ വിജയത്തിന് ബിഗ് ബജറ്റ് വേണമെന്നില്ല' : കാന്താര കണ്ട എസ്എസ് രാജമൌലി പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു

By Web Team  |  First Published Dec 11, 2022, 1:03 PM IST

കന്താര കന്നഡയിലും ഹിന്ദിയിലും യഥാക്രമം സെപ്റ്റംബർ 30-നും ഒക്ടോബർ 14-നുമാണ് റിലീസ് ചെയ്തത്. റിഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. 


ഹൈദരാബാദ്: കന്നഡ ചിത്രം കാന്താര നിരവധി റെക്കോർഡുകളാണ് ബോക്സ് ഓഫീസില്‍ തകര്‍ത്തത്. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഇന്ത്യയിലെങ്ങും തരംഗമായി മാറി. കാന്താര കണ്ട സൂപ്പര്‍ സംവിധായകൻ എസ്എസ് രാജമൗലിയുടെ അഭിപ്രായം അതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. 

“വലിയ ബജറ്റുകൾ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാൻ കഴിയും" ഫിലിം കമ്പാനിയനുമായി സംസാരിച്ച് എസ്എസ് രാജമൗലി പറഞ്ഞു.

Latest Videos

“പ്രേക്ഷകർ എന്ന നിലയിൽ ഇത് ആവേശകരമായ കാര്യമാണ്, പക്ഷേ സിനിമ സംവിധായകന്‍ എന്ന നിലയിൽ, നമ്മള്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന്  വീണ്ടും പരിശോധിക്കേണ്ടതുണ്ട്.” - രാജമൌലി പറഞ്ഞു. 

കന്താര കന്നഡയിലും ഹിന്ദിയിലും യഥാക്രമം സെപ്റ്റംബർ 30-നും ഒക്ടോബർ 14-നുമാണ് റിലീസ് ചെയ്തത്. റിഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസിന് കീഴിൽ വിജയ് കിരഗന്ദൂരും ചലുവെ ഗൗഡയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ റിഷഭ് ഷെട്ടി, സപ്തമി ഗൗഡ, കിഷോർ കുമാർ ജി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ഹിന്ദി പതിപ്പ് ആഴ്ചകളിൽ നിരവധി ബോളിവുഡ് റിലീസുകളെ കടത്തി വെട്ടി. 400 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തിട്ടുണ്ട്. ഇപ്പോള്‍ ചിത്രം ഒടിടിയിലും റിലീസ് ചെയ്തിട്ടുണ്ട്. 

കാന്താര കണ്ടില്ലെന്ന് പറഞ്ഞതിന് ട്രോളുകള്‍; ഒടുവില്‍ മറുപടിയുമായി രശ്മിക

'ഷൂട്ടിം​ഗ് കാട്ടിലായതിനാൽ ധാരാളം ക്രൂ അംഗങ്ങള്‍ പിന്മാറി': 'കാന്താര'യെ കുറിച്ച് റിഷഭ് ഷെട്ടി

click me!