കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസ് ചെയ്യും.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ(SS Rajamouli) ആർആർആർ(RRR Movie). ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജമൗലിയുടെ മറ്റൊരു മാസ്റ്റർപീസ് എന്നാണ് സിനിമാസ്വാദകർ ഒന്നടങ്കം പറയുന്നത്.
രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും കരിയർ ബെസ്റ്റ് ചിത്രമെന്നും പ്രേക്ഷകർ പറയുന്നു. ബാഹുബയിലുടെ റേക്കോർഡ് തകർക്കുമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. വികാരങ്ങളും ദേശസ്‌നേഹവും ഗംഭീരമായി സമന്വയിപ്പിക്കുന്ന ഒരു വലിയ സ്‌ക്രീൻ കാഴ്ചയാണ്. ഒരു വമ്പിച്ച വിജയത്തിന് ശക്തിയും സാധ്യതയും ഉണ്ടെന്നാണ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നത്.
No words to explain this spectacular movie. Just no words. The hardwork can be seen in every frame and every shot. Whatta movie! Thank you sir for giving us RRR and take a bow! It’s a whole different WoRRRld!!
— S R (@SoumithReddy91)…: TERRRIFIC.
Rating: ⭐️⭐⭐️⭐️ gets it right yet again… is a big screen spectacle that blends adrenaline pumping moments, emotions and patriotism magnificently… has the power and potential to emerge a MASSIVE SUCCESS. pic.twitter.com/0ohLMYPjUu
undefined
"ഈ ഗംഭീര സിനിമയെ വിശദീകരിക്കാൻ വാക്കുകളില്ല. കഠിനാധ്വാനം ഓരോ ഫ്രെയിമിലും ഓരോ ഷോട്ടിലും കാണാം. എന്ത് സിനിമ! നന്ദി രാജമൗലി സർ ഞങ്ങൾക്ക് ആർആർആർ നൽകിയതിന്, പറയാൻ വാക്കുകൾ ഇല്ല. ശരിക്കും ലോകോത്തര ആക്ഷൻ കൊറിയോഗ്രാഫി, ഒരു ഇന്ത്യൻ അഗ്നിപർവ്വതമാണ് ആർആർആർ", എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ.
It's 's era 🔥 is going to be a BLOCKBUSTER 😎
Going to watch it again within today !!
- Mind-blowing first half ends with one of the best interval blocks ever featuring the pouncing tigers & . has delivered an emotional roller coaster with jaw dropping action sequences🔥Truly world class action choreography👌
— Rajasekar (@sekartweets)“FAN”TABULOUS
&
“FAN”TASTIC ….. is Mind Blowing
Congratulations to the pride of Indian cinema
Hats off to & 🙏🙏🙏🙏
കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസ് ചെയ്യും. ബാഹുബലിക്ക് ശേഷം വരുന്ന രാജമൗലി ചിത്രത്തിനായി ആരാധകരും സിനിമാസ്വാദകരും ഒരുപോലെയാണ് കാത്തിരുന്നത്. കേരളത്തിൽ പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്. കേരളത്തിൽ ഗംഭീര തിയേറ്റർ റിലീസ് ആണ് എച്ച് ആർ പിക്ചേഴ്സ് ഒരുക്കുന്നത്.