'മലയാള സിനിമയോട് ആ കാര്യത്തില്‍ അസൂയ തോന്നുന്നു': തുറന്നു പറഞ്ഞ് എസ്എസ് രാജമൗലി

By Web Team  |  First Published Mar 14, 2024, 8:28 AM IST

രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയാണ് മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ പ്രേമലുവിൻ്റെ ഡബ്ബിംഗ് അവകാശം ഏറ്റെടുത്ത് തെലുങ്ക് പതിപ്പ് മാർച്ച് 8 ന് റിലീസ് ചെയ്തത്.


ഹൈദരാബാദ്: ആർആർആർ, ബാഹുബലി എന്നീ ചിത്രങ്ങളുടെ പേരിനപ്പുറം ഒരു പരിചയപ്പെടുത്തലും വേണ്ട സംവിധായകനാണ് എസ്എസ് രാജമൗലി.അടുത്തിടെ മലയാളം ചിത്രമായ പ്രേമലുവിനെ പ്രശംസിച്ച് രാജമൗലി രംഗത്ത് എത്തിയിരുന്നു. പ്രേമലുവിൻ്റെ വിജയം ആഘോഷിക്കുന്ന ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത രാജമൗലി. മലയാളം സിനിമാ ലോകം മികച്ച അഭിനേതാക്കളെയാണ് സൃഷ്ടിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. 

രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയാണ് മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ പ്രേമലുവിൻ്റെ ഡബ്ബിംഗ് അവകാശം ഏറ്റെടുത്ത് തെലുങ്ക് പതിപ്പ് മാർച്ച് 8 ന് റിലീസ് ചെയ്തത്. ചിത്രത്തിൻ്റെ വിജയ ചടങ്ങിൽ. ചിത്രത്തിന് തെലുങ്ക് സംഭാഷണങ്ങൾ നൽകിയ എഴുത്തുകാരനായ ആദിത്യയെ എസ്എസ് രാജമൗലി അഭിനന്ദിച്ചു. "ഇത് തിയേറ്ററുകളിൽ തന്നെ കാണണം, കാരണം ഇത് തമാശയാണ്, നിങ്ങളുടെ അടുത്തുള്ള ആളുകൾ ചിരിക്കുമ്പോൾ നിങ്ങൾ അത് കൂടുതൽ ആസ്വദിക്കാനാകും" -രാജമൗലി പറഞ്ഞു.

Latest Videos

പ്രേമലുവിലെ അഭിനേതാക്കളെ അഭിനന്ദിച്ചുകൊണ്ട് എസ്എസ് രാജമൗലി പറഞ്ഞത് ഇതാണ്, “മലയാളം സിനിമാ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെ ഞാൻ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.പ്രേമലു നായിക മമിത ബൈജുവിന് സായ് പല്ലവിയുമായും ഗീതാഞ്ജലി തുടങ്ങിയ നടിമാരെപ്പോലെ തെലുങ്കില്‍ അടക്കം വലിയ 'സാധ്യത' ഉണ്ടെന്നും പറഞ്ഞു.

ചിത്രത്തിന്‍റെ സംവിധായകന്‍ ഗിരീഷ് എഡിയെയും രാജമൗലി പ്രത്യേകം അഭിനന്ദിച്ചു. നായകനായ നസ്ലിന്‍റെ പ്രധാന രംഗങ്ങള്‍ എടുത്തു പറഞ്ഞാണ് രാജമൗലി അഭിനന്ദിച്ചത്. അതേ സമയം ചുരുങ്ങിയ ദിനത്തില്‍ പ്രേമലു തെലുങ്കില്‍ 2 കോടിയിലേറെ കളക്ഷന്‍ നേടി കഴിഞ്ഞു. 

ഫെബ്രുവരി 9നാണ് പ്രേമലു കേരളത്തിൽ റിലീസ് ചെയ്യുന്നത്. ആദ്യ ദിനം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച പ്രേമലുവിന്റെ ആദ്യദിന കളക്ഷൻ 90 ല​ക്ഷം ആയിരുന്നു. എന്നാൽ രണ്ടാം ദിനം മുതൽ കഥ മാറി. ഓരോ ദിവസം പിന്നിടുംന്തോറും പ്രേമലു കോടികൾ വാരിക്കൂട്ടി. മാർച്ച് ആദ്യം തെലുങ്കിൽ കൂടി റിലീസ് ചെയ്തതോടെ 100 കോടി ക്ലബ് എന്ന നേട്ടവും പ്രേമലു സ്വന്തമാത്തി. കേരളത്തിൽ മാത്രം 50 കോടിയാണ് നസ്ലെൻ ചിത്രം സ്വന്തമാക്കിയത്. 

മഞ്ഞുമ്മല്‍ വന്‍ ഹിറ്റ്; പിന്നാലെ ഒരിക്കല്‍ റിലീസായി, തീയറ്റര്‍ വിട്ട മലയാള പടം വീണ്ടും റിലീസിന്

ഭ്രമയുഗവും ഞെട്ടി, ഒരു മാസത്തെ കളക്ഷനില്‍ പ്രേമലുവിന് നേടാനായത്, കണക്കുകള്‍ പുറത്ത്
 

click me!