നായികയില്ലാതെ ചിരഞ്‍ജിവി ചിത്രമോ?, ഒടുവില്‍ വാര്‍ത്തയില്‍ പ്രതികരിച്ച് നിര്‍മാതാവ്

By Web Desk  |  First Published Dec 29, 2024, 2:19 PM IST

ചിരഞ്‍ജീവിയുടെ പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ്.


ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകൻ ചിരഞ്‍ജീവിയാണ്. ദസറ എന്ന ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകനാണ് ശ്രീകാന്ത് ഒഡേല. ശ്രീകാന്ത് ഒഡേലയും ചിരഞ്‍ജീവിയും ഒന്നിച്ചുള്ള ചിത്രത്തിന്റെ അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയായി മാറുന്നത്.  ചിത്രത്തില്‍ പാട്ടും നായികയുമുണ്ടാകില്ലെന്ന വാര്‍ത്തയില്‍ ചിത്രത്തിന്റെ നിര്‍മാതാവ് പ്രതികരിച്ചിരിക്കുകയാണ്

ചിത്രത്തില്‍ ഗാനങ്ങളും നായികയും ഉണ്ടാകില്ലെന്ന വാര്‍ത്ത സുധാകര്‍ ചെറുകുറി നിഷേധിക്കുകയാണ് ചെയ്‍തിരിക്കുന്നത്. ആക്ഷനും പ്രാധാന്യമുള്ള പിരീഡ് ഡ്രാമയായിരിക്കും ചിത്രം എന്നും സുധാകര്‍ ചെറുകുറി വ്യക്തമാക്കി. കഥ പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നും പറയുന്നു നിര്‍മാതാവ്. എന്തായാലും ചിരഞ്‍ജീവിയുടെ ആരാധകര്‍ ആവേശത്തിലാണ്.

Latest Videos

ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിലുള്ള ആദ്യ ചിത്രത്തില്‍ നായകൻ നാനിയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് 'വെണ്ണേല' എന്ന നായികാ വേഷത്തില്‍ 'ദസറ'യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മാണം സുധാകർ ചെറുകുരി നിര്‍വഹിച്ചിരിക്കുന്നുക്കുന്നു.

ചിരഞ്‍ജീവി നായകനായി എത്തിയ ഒടുവിലത്തെ ചിത്രം ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ബോലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്. വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

Read More: മലയാളികളും കാത്തിരിക്കുന്ന നാല് തമിഴ് ചിത്രങ്ങള്‍, കോളിവുഡ് തൂക്കുമോ ജനുവരി മാസം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!